അന്പതാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ടപ്പോൾ അര്‍ഹതയുള്ളവര്‍ക്ക് തന്നെ ലഭിച്ചു എന്നാണ് പൊതുവിലുള്ള നിരീക്ഷണം. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്ഥമായി ഒരു നിരീക്ഷണം പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ കെ ആര്‍ മനോജ്. അവാർഡ് ജൂറി ഷെറിയുടെ ‘ക ഖ ഗ ഘ ങ’ തിരസ്കരിച്ചതിനെകുറിച്ചാണ് മനോജ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത് ഷെറിയുടെ ‘ക ഖ ഗ ഘ ങ’ അടുത്തകാലത്തിറങ്ങിയ മികച്ച സിനിമയാണെന്നും, അവാര്‍ഡ് കമ്മിറ്റി ആ ചിത്രം അവാര്‍ഡിനായി പരിഗണിക്കാതിരുന്നത് സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞു
കെ ആര്‍ മനോജിന്റെ ഫേസ്ബുക്ക് പോസ്റ്റ്
നീതി നടപ്പാക്കി (!) എന്ന് മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്ന ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയ്ത ഒരു പാതകം പറയട്ടെ.
ഷെറിയുടെ ‘ക ഖ ഗ ഘ ങ’.
മലയാളത്തില്‍ അടുത്ത കാലത്തുണ്ടായ ഏറ്റവും മികച്ച സിനിമ.
ഇങ്ങനെ ഒരു ചിത്രം അവര്‍ കണ്ടില്ലേ ?
കണ്ടു എങ്കില്‍ അതിനെ പൂര്‍ണ്ണമായും തഴഞ്ഞത് ഏതു നീതിബോധത്തിന്റെ പുറത്താകും ? ( ലാവണ്യ , മാധ്യമ ബോധങ്ങള്‍ മാറ്റി വയ്ക്കാം ! )
കരി, മണ്ട്രോ തുരുത്ത് തുടങ്ങി ഈ ദശകത്തില്‍ അവാര്‍ഡ് / തെരഞ്ഞെടുപ്പ് ജുറികള്‍ കുഴിച്ചു മൂടിയ മലയാള സിനിമകളുടെ പട്ടികയില്‍ ഈ ചിത്രവും പെട്ടു പോകുന്നത് അങ്ങേയറ്റം സങ്കടകരമാണ്.
Post Your Comments