കഴിഞ്ഞ ദിവസം കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടപ്പോൾ ഡബ്ബിങിനുള്ള അവാർഡ് സ്വന്തമാക്കിയത് മലയാളത്തിന്റെ പ്രിയനടനും നർത്തകനുമായ വിനീതാണ്. ഇപ്പോഴിതാ താരത്തെക്കുറിച്ചു നടൻ ഹരീഷ് പേരടി പങ്കുവച്ച വാക്കുകൾ ശ്രദ്ധ നേടുന്നു. നടന് വിനീതിന് ആശംസകള്‍ മെസേജിലൂടെ അറിയിച്ചതിനെ കുറിച്ചാണ് ഹരീഷ് പേരടി പറഞ്ഞിരിക്കുന്നത്. കലാകാരന് ആവാന്‍ അവാര്‍ഡ് മാത്രം പോരാ, മനുഷ്യത്വം കൂടി വേണമെന്ന് ഓര്‍മ്മപ്പെടുത്തുന്ന നിമിഷങ്ങളായിരുന്നു അതെന്ന് ഹരീഷ് പേരടി കുറിച്ചു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം
‘സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഞാന്‍ അവാര്‍ഡ് കിട്ടിയതിന് ഒരു കണ്‍ഗ്രാറ്റ്സ് മെസേജ് അയച്ചപ്പോള്‍ നാല്പത് വര്‍ഷത്തോളമായി സിനിമയില്‍ നിറഞ്ഞാടിയ വിനീത് എനിക്ക് മറുപടി തന്നു. കലാകാരന് ആവാന്‍ അവാര്‍ഡ് മാത്രം പോരാ. മനുഷ്യത്വം കൂടി വേണമെന്ന് ഓര്‍മ്മപ്പെടുത്തുന്ന നിമിഷങ്ങള്‍.’
ലൂസിഫര്‍ എന്ന ചിത്രത്തില്‍ ബോബിയായി എത്തിയ വിവേക് ഒബ്റോയിയുടെ കഥാപാത്രത്തിനാണ് വിനീത് ശബ്ദം നല്‍കിയത്.
Post Your Comments