GeneralLatest NewsMollywoodNEWS

ഇതിന്റെയെല്ലാം കുറ്റക്കാരെന്ന് പറയുന്നത് ആരും വിചാരിക്കത്തവര്‍; വിമർശനവുമായി സംവിധായകന്‍ ആലപ്പി അഷ്‌റഫ്

തെറ്റുകള്‍ ചെയ്യുന്നവരല്ല, തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവരാണ് ഒറ്റപ്പെടുന്നത്. പാര്‍വതി എന്ന കുട്ടി മലയാള സിനിമയിലേക്ക് ഉദിച്ചുവന്ന ഉദയസൂര്യനാണ്

അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു കഴിഞ്ഞ ദിവസം ഒരു സ്വകാര്യചാനലിന് നൽകിയ അഭിമുഖത്തിൽ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച്‌ നടി പാര്‍വതി തിരുവോത്ത് താരസംഘടനയായ അമ്മയിൽ നിന്നും രാജിവെക്കുകയുണ്ടായി. ഇപ്പോളിതാ യുവതാരങ്ങളായ പൃഥ്വിരാജ്, ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, ഷെയ്ന്‍ നിഗം എന്നിവര്‍ ഈ വിഷയത്തില്‍ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. റിപ്പോര്‍ട്ടര്‍ ടി.വിയുടെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

read  also:അതിന് മുന്‍പ് വരെ എനിക്ക് പൊട്ടിത്തെറിക്കാന്‍ യാതൊരു തെളിവുകളും എന്റെ പക്കല്‍ ഉണ്ടായിരുന്നില്ല; പുറത്തുപോകേണ്ടത് ഇടവേള ബാബുവും ഇന്നസെന്റും; ഷമ്മി തിലകന്‍ പറയുന്നു

‘തെറ്റുകള്‍ ചെയ്യുന്നവരല്ല, തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവരാണ് ഒറ്റപ്പെടുന്നത്. പാര്‍വതി എന്ന കുട്ടി മലയാള സിനിമയിലേക്ക് ഉദിച്ചുവന്ന ഉദയസൂര്യനാണ്. പാര്‍വതിയ്ക്ക് ബിഗ് സല്യൂട്ട്’, ആലപ്പി അഷ്‌റഫ് പറഞ്ഞു. ഇതിന്റെയെല്ലാം കുറ്റക്കാരെന്ന് പറയുന്നത് ആരും വിചാരിക്കത്തവരാണെന്നും പുതിയ തലമുറയിലെ പൃഥ്വിരാജ്, ഫഹദ് ഫാസില്‍, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, ദുല്‍ഖര്‍ സല്‍മാന്‍, ഷെയ്ന്‍ നിഗം എന്നിവരെല്ലാം മിണ്ടാതിരിക്കുകയാണ്. ഇവരൊക്കെ എന്താണ് മാറിനില്‍ക്കുന്നത്. ഇവരൊക്കെ പ്രതികരിക്കേണ്ടതല്ലേ’, ആലപ്പി അഷ്‌റഫ് ചോദിച്ചു.

shortlink

Related Articles

Post Your Comments


Back to top button