മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും നായികയായി തിളങ്ങി; വിവാഹത്തോടെ അഭിനയത്തിൽ നിന്നും പിന്മാറിയ ഈ നടിയെ മലയാളികൾ മറന്നോ ?

മികച്ച കുച്ചിപ്പുടി നര്‍ത്തകിയായ ലയ 2006 ജൂണ്‍ 14ന് ഡോ. ശ്രീ ഗണേശ് ഗോര്‍ട്ടിയെ വിവാഹം

ഒരുകാലത്ത് തെന്നിന്ത്യയിൽ സൂപ്പർ താരങ്ങളുടെ നായികയായിത്തിളങ്ങിയ നടിയാണ് ലയ ഗോര്‍ട്ടി. വിവാഹത്തോടെ അഭിനയത്തോട് വിട പറയുന്ന നായികമാരിൽ ഒരാളായി മാറിയ ലയയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം ബാലതാരമായാണ്. തെലുങ്ക് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ലയ ‘തൊമ്മനും മക്കളും’, ‘രാഷ്ട്രം’, ‘ആലീസ് ഇന്‍ വണ്ടര്‍ലാന്റ്’, ‘ഉടയോന്‍’ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും സുപരിചിതയാണ്.

1992ല്‍ ബാലതാരമായാണ് ലയ സിനിമയിലെത്തിയത്. കുറഞ്ഞ നാളുകള്‍ കൊണ്ടു തന്നെ തെന്നിന്ത്യയിലെ ശ്രദ്ധേയ നടിമാരില്‍ ഒരാളായി മാറിയ ലയ അറുപതോളം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. മികച്ച കുച്ചിപ്പുടി നര്‍ത്തകിയായ ലയ 2006 ജൂണ്‍ 14ന് ഡോ. ശ്രീ ഗണേശ് ഗോര്‍ട്ടിയെ വിവാഹം ചെയ്തതിനു പിന്നാലെ അഭിനയ രംഗത്ത് നിന്നും പിൻവാങ്ങി. വിവാഹ ശേഷം കുടുംബത്തിനൊപ്പം ലോസ് ഏഞ്ചന്‍സിലാണ് താരം. സ്ലോക ഗോര്‍ട്ടി, വചന്‍ ഗോര്‍ട്ടി എന്നിവരാണ് മക്കള്‍.

2006ല്‍ അഭിനയത്തില്‍ നിന്നും ബ്രേക്ക് എടുത്ത ലയ 2010ലും 2018 ലും രണ്ടു തെലുങ്ക് ചിത്രങ്ങളില്‍ അതിഥിവേഷത്തിലെത്തിയിരുന്നു

Share
Leave a Comment