അമ്ബതാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് നടനും നര്‍ത്തകനുമായ വിനീത്. ‘ലൂസിഫര്‍’, ‘മരക്കാര്‍’ എന്നീ ചിത്രങ്ങളാണ് നടന്‍ വിനീതിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
“ഇത്രവര്‍ഷമായി അഭിനയരംഗത്തുണ്ടെങ്കിലും ഇതാദ്യമായാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്ന രീതിയില്‍ അവാര്‍ഡ് ലഭിക്കുന്നത്. എന്റെ രണ്ടാമത്തെ സ്റ്റേറ്റ് അവാര്‍ഡ് ആണിത്, ആദ്യം ലഭിച്ചത് 2016ല്‍ ‘കാംബോജി’ എന്ന ചിത്രത്തിലൂടെ മികച്ച കൊറിയോഗ്രാഫര്‍ക്കുള്ള പുരസ്കാരമായിരുന്നു. ഈ പുരസ്കാരം അപ്രതീക്ഷിതമായിരുന്നു, നന്ദി പറയേണ്ടത് പൃഥ്വിരാജിനും മോഹന്‍ലാലിനും ആന്റണി പെരുമ്ബാവൂരിനും പ്രിയദര്‍ശന്‍ സാറിനുമാണ്. ലാലേട്ടന്‍ വിളിച്ചു, സന്തോഷം പങ്കിട്ടു ഫോണ്‍ വെച്ചതേയുള്ളൂ, പൃഥ്വിയാണ് ‘ലൂസിഫറി’ല്‍ വിവേക് ഒബ്റോയിയ്ക്ക് ശബ്ദം നല്‍കാമോ എന്നു ചോദിച്ച് വിളിക്കുന്നത്. ആദ്യമായാണ് മറ്റൊരാള്‍ക്ക് വേണ്ടി ഡബ്ബ് ചെയ്തത്. ലാലേട്ടന്റെ കഥാപാത്രത്തിന് എതിരെ നില്‍ക്കുന്ന വില്ലന്‍ കഥാപാത്രമാണ്. ശരിയായില്ലെങ്കില്‍ സിനിമയെ മൊത്തത്തില്‍ ബാധിക്കും, അങ്ങനെ ഓര്‍ത്തപ്പോള്‍ ടെന്‍ഷനുണ്ടായിരുന്നു. പക്ഷേ ചെയ്തു വന്നപ്പോള്‍ എല്ലാം നന്നായി വന്നു”. വിനീത് ഇന്ത്യന്‍ എക്സ്‌പ്രസ് മലയാളത്തോട് പ്രതികരിച്ചു.
മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന പ്രിയദര്‍ശന്‍ ചിത്രത്തില്‍ നടന്‍ അര്‍ജുന് വേണ്ടിയും ‘ബിഗ് ബ്രദര്‍’ എന്ന ചിത്രത്തില്‍ അര്‍ബാസ് ഖാനു വേണ്ടിയും വിനീത് ശബ്ദം നല്‍കിയിരുന്നു.
1985ല്‍ ഐവി ശശിയുടെ ‘ഇടനിലങ്ങള്‍’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ വിനീത് സിനിമയിൽ 35 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്.
Post Your Comments