
വോട്ട് ചെയ്യാന്‍ എല്ലാവരെയും അനുവദിക്കരുത്, സ്വേച്ഛാധിപത്യമാണ് നല്ലത് തുടങ്ങിയ പരാമര്‍ശങ്ങൾ നടത്തിയതോടെ നിരവധി വി വിമര്‍ശനങ്ങളാണ് തെന്നിന്ത്യന്‍ താരം വിജയ് ദേവരകൊണ്ടയ്ക്ക് നേരെ ഉയർന്നത്. ഫിലിം കമ്ബാനിയന് സൗത്തിന് നല്കിയ അഭിമുഖത്തിലാണ് താരം ഇത്തരം വിവാദ പ്രസ്താവനകൾ പങ്കുവച്ചത്.
സോഷ്യൽ മീഡിയയിൽ അടക്കം വ്യാപക വിമര്‍ശനം നേരിടേണ്ടി വന്ന താരം ഇപ്പോഴിതാ ഈ വിഷയത്തില്‍ തന്റെ പ്രതികരണമെന്നോണം പോസ്റ്റ് ചെയ്ത ഒരു വീഡിയോ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. വീഡിയോയില്‍ തന്നെ ദയാലുവായ ഒരു ഏകാധിപതി എന്നാണ് നടന് വിശേഷിപ്പിക്കുന്നത്.
ഡാര്ട്ട്ബോര്ഡില് ഉന്നമെറിഞ്ഞ ശേഷം ബോര്‍ഡിന് മുന്നില്‍ ചിരിച്ചു കൊണ്ട് നില്ക്കുന്ന വിജയ് ദേവരകൊണ്ടയാണ് വീഡിയോയില്‍ കാണുന്നത്. വീഡിയോയുടെ അവസാനം ദ വെനവലന്റ് ഡിക്ടേറ്റര്‍ എന്നും എഴുതി കാണിക്കുന്നു.
Post Your Comments