മലയാളികളുടെ പ്രിയതാരം സുരാജ് വെഞ്ഞാറമ്മൂടും കനി കുസൃതിയും കഴിഞ്ഞ വര്‍ഷത്തെ മികച്ച നടീനടന്മാര്,. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്, വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയമാണ് സുരാജിനെ മികച്ച നടനാക്കിയത്, അതേ സമയം ബിരിയാണിയിലെ അഭിനയമാണ് കനി കുസൃതിക്ക് പുരസ്കാരം നേടികൊടുത്തത്.
എന്നാൽ മികച്ച സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി ആണ്. മികച്ച ചിത്രം ‘വാസന്തി’ ആണ്. പ്രേക്ഷകര്‍ കാണാത്ത നിരവധി ചിത്രങ്ങളാണ് ഇത്തവണ മത്സരത്തിന് ഉണ്ടായിരുന്നത്. കൂടാതെ മത്സരത്തിനെത്തിയതില്‍ 50 ശതമാനത്തില്‍ അധികം സിനിമകള്‍ നവാഗത സംവിധായകരുടേതായിരുന്നു എന്നതാണ് പ്രത്യേകത.
കൊറോണ പശ്ചാത്തലത്തിൽ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഇത്തവണ പുരസ്കാര നിര്‍ണയം നടന്നിരിക്കുന്നത്. വിധികര്‍ത്താക്കള്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ് പ്രാഥമിക വിലയിരുത്തലുകള്‍ നടന്നത്. ബിരിയാണിയിലെ കനിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കൂടാതെ കടൽ തീരത്ത് താമസിക്കുന്ന കദീജയുടേയും,ഉമ്മയുടേയും ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങൾ കാരണം നാട് വിടേണ്ടി വരുന്നതോടെ അതിന് ശേഷമുള്ള അവരുടെ യാത്രയുമാണ് സിനിമയുടെ പ്രമേയമായി വന്നിരുന്നത്, കനി കുസൃതിക്ക് ബിരിയാണിയിലെ പ്രകടനത്തിന് അന്താരാഷ്ട്ര പുരസ്കാരംം അടക്കമുള്ളവ കരസ്ഥമാക്കിയിരുന്നു.
Post Your Comments