Uncategorized

എന്നാണ് സംസ്ഥാന അവാർഡ് പ്രഖ്യാപനം? നാളെ…ങേ?..ആ…നടി പാർവതിയുടെയുടെ ഇരട്ടത്താപ്പിനെ സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടിയ ശ്രീജിത് പണിക്കരെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി സോഷ്യൽ മീഡിയ

സെലക്ടീവായി മാത്രം പ്രതികരിക്കുന്ന നടിയെക്കുറിച്ചുള്ള കുറിപ്പ് സോഷ്യൽ മീഡിയയിൽ വൻ ഹിറ്റാണ്

ഇടവേള ബാബുവിന്റെ പരാമർശത്തിൽ അറപ്പ് തോന്നുന്നുവെന്നു പറഞ്ഞ് നടി പാർവതി തിരുവോത്ത് രാജിവയ്ച്ചതിനെ നിശിതമായി വിമർശിച്ച് ശ്രീജിത് പണിക്കർ രം​ഗത്ത്. വൻ ജനപിന്തുണയാണ് താരത്തിന്റെ കുറിപ്പിന് ലഭിയ്ക്കുന്നത്.

ഇപ്പോൾ? ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടിട്ട്. ങേ?..ആ…ഓക്കെ. എന്നാണ് സംസ്ഥാന അവാർഡ് പ്രഖ്യാപനം?….നാളെ…..ങേ?..ആ…എന്നാണ് കുറിപ്പിൽ പറയുന്നത്.

നടിയുടെ ഇരട്ടത്താപ്പിനെ സോഷ്യൽ മീഡിയയിലൂടെ ശ്രീജിത് പണിക്കർ തുറന്നു കാട്ടുന്നു, സമകാലീന പ്രശ്നങ്ങളിലൊന്നും ഇടപെടാതെ വളരെ സെലക്ടീവായി മാത്രം പ്രതികരിക്കുന്ന നടിയെക്കുറിച്ചുള്ള കുറിപ്പ് സോഷ്യൽ മീഡിയയിൽ വൻ ഹിറ്റാണ്.

കുറിപ്പ് വായിക്കാം…..

കമലിനെതിരായ ആരോപണത്തിൽ സഹായം ലഭിക്കാഞ്ഞിട്ടാണോ രാജി?
അല്ല.
അലൻസിയറിനെതിരായ ആരോപണത്തിൽ?
അല്ല.
വിനായകനെതിരായ?

അല്ല.
സിനിമാരംഗത്തെ ലഹരി ഉപയോഗം നിയന്ത്രിക്കാത്തതുകൊണ്ട്?
അല്ല.
സിനിമകളിലെ സ്ത്രീവിരുദ്ധ രംഗങ്ങളിൽ പ്രതിഷേധിച്ച്?
അല്ല.
പിന്നെ?
ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടിട്ട്.

ങേ?
മരിച്ചവരെ തിരിച്ചു കൊണ്ടുവരാൻ പറ്റില്ലെന്നതു പോലെ സംഘടനയിൽ ഇല്ലാത്തയാളെ അഭിനയിപ്പിക്കാൻ കഴിയില്ലെന്ന് പറഞ്ഞതാണ് കാരണം.
ആരെ അഭിനയിപ്പിക്കണം എന്ന് തീരുമാനിക്കുന്നത് സിനിമ നിർമ്മിക്കുന്നവരല്ലേ?
അല്ല, ഞാൻ.
പ്രസ്തുത ആൾ അടുത്തകാലം വരെ സംഘടനയിൽ ഉണ്ടായിരുന്നോ?
ഇല്ല.
ഇല്ലാത്ത സമയത്ത് അവരെ സംഘടന അഭിനയിപ്പിച്ചിരുന്നോ?

ഇല്ല.
പിന്നെ ഇപ്പോൾ?
ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടിട്ട്.
ങേ?
ആ…
ഓക്കെ. എന്നാണ് സംസ്ഥാന അവാർഡ് പ്രഖ്യാപനം?

നാളെ.
ങേ?
ആ…

Comments
Sanjay Malika
വിജയേട്ടനെ രക്ഷിക്കുവാൻ വേ

shortlink

Related Articles

Post Your Comments


Back to top button