കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന നടി ഖുശ്ബുവിനെതിരെ വിമര്‍ശനവുമായി മലയാളത്തിന്റെ പ്രിയനായികയായിരുന്ന നടി രഞ്ജിനി. അവസരവാദിയാണ് താന്നെന്ന് ഖുശ്ബു തെളിയിച്ചിരിക്കുന്നതായും സിനിമ മേഖലക്കാകെ നാണക്കേടുണ്ടാക്കിയതായും രഞ്ജിനി പറഞ്ഞു.
”പ്രിയപ്പെട്ട സഹപ്രവര്‍ത്തക ഖുശ്ബു ബി.ജെ.പിയില്‍ ചേര്‍ന്നതിനെ അഭിനന്ദിക്കണമോ എന്നെനിക്കറിയില്ല. ആദ്യം ഡി.എം.കെ, പിന്നെ എ.ഐ.ഡി.എം.കെ (താല്പര്യമുണ്ടായിരുന്നെങ്കിലും നിഷേധിക്കപ്പെട്ടു), പിന്നെ കോണ്‍ഗ്രസ്, ഇന്നലെ ബി.ജെ.പി.
ഖുശ്ബു സി.പി.ഐ.എമ്മില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നതിലും അത്ഭുതമൊന്നുമില്ല. രാഷ്ട്രീയമെന്നത് ക്ഷമയും നയചാതുര്യവും അതിനേക്കാളുമുപരി ആദര്‍ശവുമാണ്. അല്ലാതെ നിങ്ങളുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ചുള്ള പദവി ഉറപ്പിക്കലല്ല.
read also:കേന്ദ്രത്തെ വിമര്‍ശിക്കുന്നതും സ്വന്തം പാര്‍ട്ടിയോട് കൂറ് പുലര്‍ത്തുന്നതും ജോലിയായിരുന്നു; ഖുശ്ബു
പ്രധാനമന്ത്രിയെയും അദ്ദേഹത്തിെന്റ പാര്‍ട്ടിയെയും നിരന്തരം കുറ്റപ്പെടുത്തിയിരുന്ന താങ്കള്‍ ഇന്നലെ മോദിയെ സ്തുതിച്ചത് നിരാശാജനകമാണ്. ഇന്ത്യയെ നയിക്കാന്‍ അനുയോജ്യനായ ഒരേ ഒരു വ്യക്തി മോദിയാണെന്ന സ്തുതി താങ്കള്‍ ഒരു അവസരവാദിയാണെന്നല്ലേ കാണിക്കുന്നത്?.
അപക്വമായ പ്രസ്താവനകളുടെ പേരില്‍ മറ്റുമേഖലയിലുള്ളവര് സിനിമാക്കാരെ പരിഹസിക്കുന്നതില്‍ ആശ്ചര്യമില്ലെന്ന് ഖുശ്ബു സ്ഥിരീകരിച്ചിരിക്കുന്നു. നിങ്ങളുടെ സ്വാര്‍ത്ഥത സിനിമ മേഖലക്കൊന്നാകെ നാണക്കേട് കൊണ്ടുവന്നിരിക്കുന്നു” – രഞ്ജിനി ഫേസ്ബുക്കില്‍ കുറിച്ചു.
Post Your Comments