ജോഷിയുടെ സംവിധാനത്തില്‍ ചലച്ചിത്ര താരങ്ങള്‍ എല്ലാം ഒന്നിച്ച് സഹകരിച്ച ചിത്രമായിരുന്നു ‘ട്വന്റി ട്വന്റി’. ഉദയകൃഷ്ണ – സിബി കെ തോമസ് എഴുതിയ തിരക്കഥ പ്രേക്ഷകരുടെ അഭിരുചിക്ക് അനുസരിച്ച് ഇണങ്ങിയതോടെ ചിത്രം മലയാള സിനിമയിലെ ചരിത്ര വിജയമായിരുന്നു. ‘ട്വന്റി ട്വന്റി’ എന്ന സിനിമയില്‍ ഒട്ടുമിക്ക താരങ്ങളെല്ലാം അഭിനയിച്ചപ്പോഴും ചില താരങ്ങളുടെ അഭാവം പ്രകടമായിരുന്നു. ‘ട്വന്റി ട്വന്റി’ എന്ന സിനിമയില്‍ ഉള്‍പ്പെടുത്താന്‍ കഴിയാതെ പോയ ഒരു മഹാ നടനെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് അമ്മയുടെ നേതൃസ്ഥാനത്തെ ചുമതല വഹിക്കുന്ന നടന് ഇടവേള ബാബു.
ചില നടന്മാര്ക്ക് ‘ട്വന്റി ട്വന്റി’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ല, അത് എന്തെങ്കിലും പ്രശ്നം കൊണ്ട് വിളിക്കാതിരിക്കുന്നതല്ല. നമ്മള് എല്ലാവരും ആദരവോടെ കാണുന്ന നടനാണ് വേണു ചേട്ടന് (നെടുമുടി വേണു). അദ്ദേഹം ‘ട്വന്റി ട്വന്റി’ എന്ന സിനിമയില്‍ അഭിനയിച്ചിട്ടില്ല. അദ്ദേഹത്തിന് യോജിക്കുന്ന ഒരു വേഷം ആ സിനിമയില്‍ ഇല്ലാതെ പോയതാണ് അതിന് കാരണം. ഇടവേള ബാബു പറയുന്നു.
ടികെ രാജിവ് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ‘ട്വന്റി ട്വന്റി’ എന്ന സിനിമ വലിയ ക്യാന്‍വാസില്‍ ഒരുക്കപ്പെടുമ്പോള്‍ താരങ്ങളെ ഫ്രീ ആയി അഭിനയിക്കാന്‍ ക്ഷണിക്കേണ്ടതില്ലെന്നാണ് ഇടവേള ബാബു വ്യക്തമാക്കുന്നത്.
Post Your Comments