സിനിമയുടെ നിര്‍മ്മാണ ഘട്ടത്തില്‍ പരാജയങ്ങള്‍ തന്നെ തളര്‍ത്തി യിട്ടില്ലെന്നും താന്‍ നിര്‍മ്മിച്ച് പരാജയപ്പെട്ട നല്ല സിനിമകളുടെ അനുഭവം പങ്കുവച്ചു കൊണ്ട് മണിയന്‍ പിള്ള രാജു പറയുന്നു. ‘കണ്ണെഴുതി പൊട്ടുംതൊട്ട്’ എന്ന മികച്ച സിനിമ പരാജയമായിരുന്നു. പക്ഷേ അത് എന്നെ തളര്‍ത്തിയില്ല. പിന്നീട് ഞാന്‍ നിര്‍മ്മിച്ച വ്യത്യസ്തമായ ചിത്രമായിരുന്നു ‘അനന്തഭദ്രം ‘പക്ഷേ രാജമാണിക്യത്തിന്റെ വിജയത്തില്‍ അനന്തഭദ്രത്തിന് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ലെന്നും മണിയന്‍ പിള്ള രാജു പറയുന്നു.
‘നല്ല സിനിമയായിരുന്നിട്ടും ‘കണ്ണെഴുതി പൊട്ടുംതൊട്ട്’ എന്ന സിനിമയുടെ പരാജയം എന്നെ തളര്‍ത്തിയില്ല. വീണ്ടും നല്ല സിനിമകള്‍ നിര്‍മ്മിക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. അങ്ങനെയാണ് ‘അനന്തഭദ്രം’ എന്ന സിനിമ നിര്‍മ്മിച്ചത്. പക്ഷേ അതും തിയേറ്ററില്‍ വലിയ ചലനം സൃഷ്ടിച്ചില്ല. ‘അനന്തഭദ്രം’ എന്ന സിനിമയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഒരു മികച്ച സിനിമ എടുക്കാന്‍ കഴിഞ്ഞെന്ന അഭിമാനമുണ്ട്. ‘രാജമാണിക്യം’ എന്ന സിനിമ ‘അനന്തഭദ്ര’ത്തിന്റെ കൂടെ ഇറങ്ങിയത് കൊണ്ട് തിയേറ്റര്‍ കളക്ഷനില്‍ അനന്തഭദ്രത്തിന്റെ പ്രസക്തി ഇല്ലാതായി. എന്തിനേറെ പറയുന്നു, ഞാന്‍ നിര്‍മ്മിച്ച മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് സിനിമയായ ‘വെള്ളാനകളുടെ നാട്’ എന്ന സിനിമയില്‍ നിന്ന് എനിക്ക് ലഭിച്ചത് വളരെ കുറച്ചു തുക മാത്രമായിരുന്നു’. മണിയന്‍ പിള്ള രാജു പറയുന്നു.
Post Your Comments