കോണ്‍ഗ്രസിൽ നിന്നും ബിജെപിയിലേക്ക് ചുവടുമാറിയ നടി ഖുശ്ബുവിന്റെ കേന്ദ്ര സർക്കാരിനെതിരെയുള്ള പഴയ ട്വീറ്റുകൾ വീണ്ടും ചർച്ചയാകുന്നു. എന്നാൽ കോണ്‍ഗ്രസ് വക്താവായിരുന്ന സമയത്ത് മോദി സര്‍ക്കാറിനെ വിമര്‍ശിക്കുന്നത് തന്‍റെ ജോലിയായിരുന്നുവെന്ന് പറയുകയാണ് ഖുശ്ബു.
ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ നേരത്തെ നടത്തിയ വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് തനിക്കെതിരെ ഉയരുന്ന ട്രോളുകളെല്ലാം പെയ്ഡ് ആണെന്ന് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഖുശ്ബു പറഞ്ഞു.
‘ ട്വിറ്ററില്‍ ഉള്ളവരല്ല യഥാര്‍ത്ഥത്തില്‍ വോട്ട് ചെയ്യുന്നത്. ഇവര്‍ക്കെല്ലാം പണം നല്‍കുകയാണ്. അവര്‍ക്ക് പേരുകളില്ല, ഐഡന്‍ന്റിറ്റിയില്ല. ഞാനിതിനെ തീരെ പരിഗണിക്കുന്നില്ല. ഞാന്‍ നേരത്തേ നടത്തിയ വിമര്‍ശനങ്ങളെ തള്ളിപ്പറയുന്നില്ല. പ്രതിപക്ഷത്തുള്ള ഒരു പ്രധാന വ്യക്തിയെന്ന നിലയില്‍ കേന്ദ്രത്തെ വിമര്‍ശിക്കുന്നതും സ്വന്തം പാര്‍ട്ടിയോട് കൂറ് പുലര്‍ത്തുന്നതും ജോലിയായിരുന്നു” ഖുശ്ബു പറഞ്ഞു.
പി.എം. കെയര്‍, ഫണ്ട്, റഫേല്‍ തുടങ്ങിയ വിഷയങ്ങള്‍ എല്ലാം സുപ്രീംകോടതി ക്ലിയര്‍ ചെയ്തതാണ്. ബി.ജെ.പി നേതാക്കളുടെ ഒരു ഗുണം അവരുടെ മേല്‍ അഴിമതിയുടെ കറ പുരണ്ടിട്ടില്ല എന്നതാണെന്നും ഖുശ്ബു കൂട്ടിച്ചേർത്തു
Post Your Comments