മലയാളത്തിലെ എല്ലാ താരങ്ങളും ഒന്നിച്ച് സഹകരിച്ച ‘ട്വന്‍റി ട്വന്‍റി’ എന്ന സിനിമയ്ക്ക് സമാനമായി വീണ്ടും മറ്റൊരു ‘ട്വന്‍റി ട്വന്‍റി താരസംഗമം’ വെള്ളിത്തിരയില്‍ എത്തുന്നതോടെ ഇടവേള ബാബുവിന്റെ പരാമര്‍ശങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വിവാദത്തിലേക്ക് തിരി കൊളുത്തുയാണ്. നടി ഭാവന വരാന്‍ പോകുന്ന ‘ട്വന്‍റി ട്വന്‍റി’യില്‍ ഉണ്ടാകുമോയെന്ന ചോദ്യത്തിന് ഇടവേള ബാബു മറുപടി നല്‍കിയതാണ് വിവാദങ്ങളുടെ തുടക്കം.ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ ഖേദം രേപ്പെടുത്തി കൊണ്ട് നടി പാര്‍വതി തിരുവോത്ത് ‘അമ്മ’ സംഘടനയില്‍ നിന്ന് രാജിവയ്ക്കുകയും ചെയ്തു.
പഴയ ട്വന്‍റി ട്വന്‍റിയെക്കുറിച്ചും വരാന്‍ പോകുന്ന ട്വന്‍റി ട്വന്‍റിയെക്കുറിച്ചും ഇടവേള ബാബുവിന്റെ വാക്കുകള്‍
മമ്മൂട്ടി വില്ലനായി അഭിനയിക്കട്ടെ എന്ന് ചോദിച്ച സിനിമയായിരുന്നു ‘ട്വന്‍റി ട്വന്‍റി’ എന്നും സ്വന്തം തറവാട് പോലെ താരങ്ങള്‍ അത്ര ഫ്രീ ആയി അഭിനയിച്ചിട്ടു പോയ സിനിമയായിരുന്നു അതെന്നും ഇടവേള ബാബു വ്യക്തമാക്കുന്നു. പുതിയ ട്വന്‍റി ട്വന്‍റിയില്‍ താരങ്ങളോട് പ്രതിഫലം ഇല്ലാതെ ഫ്രീ ആയി അഭിനയിക്കാന്‍ പറയില്ലെന്നും എല്ലാവര്‍ക്കും പ്രതിഫലം നല്‍കുമെന്നും ഇടവേള ബാബു പറയുന്നു
‘താരങ്ങളുടെ ഒന്നിച്ചുള്ള സഹകരണമായിരുന്നു ‘ട്വന്റി ട്വന്‍റി’. അതില്‍ ഓരോ നടന്മാരും അവരുടെ തറവാട്ടില്‍ ഒരു സിനിമ ചെയ്യുന്ന പോലെ അത്ര സ്വാതന്ത്യത്തോടെയാണ് അഭിനയിച്ചത്. മമ്മുക്ക ഒരു ഘട്ടത്തില്‍ എന്നോട് ചോദിച്ചു. ‘ഞാന്‍ ഇതില്‍ വില്ലനായി അഭിനയിക്കട്ടെ’ എന്ന്, ഞാന്‍ ഇത് ജോഷി സാറിനോടും, ദിലീപിനോടും പറഞ്ഞപ്പോള്‍ അവര്‍ എന്നെ ഓടിച്ചു. ആ ഒരു ഒറ്റ കാരണം മതി സിനിമ പരാജയപ്പെടാന്‍. താരങ്ങളെ ഒന്നിപ്പിച്ചുള്ള പുതിയ ‘ട്വന്റി ട്വന്റി’ എത്തുമ്പോള്‍ അതിലെ ഒരു കലാകാരനെയും ഫ്രീയായി അഭിനയിപ്പിക്കുന്നില്ല. എല്ലാവര്‍ക്കും പ്രതിഫലം നല്‍കും. ഒരു കോടിയൊക്കെ വാങ്ങുന്ന നടന് ഇരുപത് ലക്ഷമൊക്കെയായിരിക്കും പ്രതിഫലം നല്‍കുക’. പഴയ ‘ട്വന്‍റി ട്വന്‍റി’യുടെയും, പുതിയ ‘ട്വന്റി ട്വന്‍റി’യുടെയും വിശേഷങ്ങള്‍ പങ്കുവച്ചു കൊണ്ട് ‘മീറ്റ് ദി എഡിറ്റേഴ്സ്’ എന്ന റിപ്പോര്‍ട്ടര്‍ ചാനലിലെ പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments