മലയാളത്തിലെ കള്‍ട്ട് ക്ലാസിക് വിഭാഗത്തില്‍പ്പെടുത്താവുന്ന ചിത്രമാണ് ‘നാടോടിക്കാറ്റ്’. ശരാശരി മലയാളി ചെറുപ്പക്കാരുടെ ജീവിത ശൈലിയുമായി പ്രേക്ഷക മനസ്സില്‍ തറച്ച ദാസനും, വിജയനും മലയാളി പ്രേക്ഷകര്‍ ഏറെ ആഘോഷിച്ച കഥാപാത്രങ്ങളാണ്. ഇന്നും പുതിയ തലമുറ ദാസന്റെയും, വിജയന്റെയും പിറകെ സഞ്ചരിക്കുമ്പോള്‍ എത്രത്തോളം കാലാതിവര്‍ത്തിയായ സിനിമയായിരുന്നു അതെന്ന് നമുക്ക് ബോധ്യപ്പെടുന്നുണ്ട്. ‘നാടോടിക്കാറ്റ്’ സിനിമ ചെയ്യുമ്പോള്‍ അതൊരു സൂപ്പര്‍ ഹിറ്റ് സിനിമ ആയിരുക്കുമെന്ന് എല്ലാവരും വിധി എഴുതിയിരുന്നുവെന്നും, എന്നാല്‍ ശ്രീനിവാസന് അതില്‍ നിന്ന് എതിരഭിപ്രായമാണ് ഉണ്ടായിരുന്നതെന്നും ‘നാടോടിക്കാറ്റ്’ എന്ന സിനിമയുടെ ഓര്‍മ്മകള്‍ പറഞ്ഞു കൊണ്ട് സംവിധായകന് സത്യന് അന്തിക്കാട് വ്യക്തമാക്കുന്നു.
‘ഞാന്‍ സംവിധാനം ചെയ്ത ‘നാടോടിക്കാറ്റ്’ ഹിറ്റാകുമെന്ന് പ്രിവ്യു കണ്ട എല്ലാവരും പറഞ്ഞു. ഒരേയൊരു നടന് ഒഴിച്ച്. അത് ആരാണ് എന്ന് ചോദിച്ചാല്‍ ആ സിനിമയില്‍ അഭിനേതാവായും, രചയിതാവായും നെടുംതൂണായി നിന്ന ശ്രീനിവാസന് തന്നെയാണ്. ‘നാടോടിക്കാറ്റ്’ നാലും അഞ്ചും തവണ കണ്ട ശേഷമാണ് ശ്രീനിവാസന് അങ്ങനെയൊരു അഭിപ്രായം പറഞ്ഞത്. “എനിക്ക് തോന്നുന്നില്ല ഇത് കണ്ടിട്ട് ആളുകള്‍ ചിരിക്കുമെന്നു. ഈ സിനിമ രക്ഷപ്പെടാന്‍ പ്രയാസമാണെന്നായിരുന്നു”, ശ്രീനിയുടെ കമന്റ്. അപ്പോള്‍ ഞാന്‍ ശ്രീനിവാസന് ഒരു മറുപടി കൊടുത്തിരുന്നു. “നമ്മള് ഇപ്പോള്‍ തന്നെ ഇത് നാലും അഞ്ചും തവണ കണ്ടു കഴിഞ്ഞു. അതിന്റെ പ്രശ്നമാണ്. ‘നാടോടിക്കാറ്റ്’ സിനിമ ഇറക്കുന്നത് അവര്‍ക്ക് ഒരു തവണ കാണാന്‍ വേണ്ടി മാത്രമാണ്. അങ്ങനെയുള്ള പ്രേക്ഷകര്‍ക്ക് ഇത് ഇഷ്ടമായികൊള്ളും”. എന്റെ മറുപടിയില്‍ ശ്രീനിവാസന് പൊട്ടിച്ചിരിച്ചു’.
Post Your Comments