സ്വകാര്യചാനലിന് നൽകിയ നൽകിയ അഭിമുഖത്തിലെ വാക്കുകൾ അഞ്ച് മണിക്കു ശേഷം വളച്ചൊടിച്ചത് എങ്ങനെയെന്ന് അറിയില്ലെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു. ദുരദ്ദേശപരമായി യാതൊന്നും പറഞ്ഞിട്ടില്ലെന്നും അങ്ങനെയൊരു തെറ്റ് തന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും ഇടവേള ബാബു പ്രതികരിച്ചു.
അമ്മ നിർമിക്കുന്ന പുതിയ സിനിമയിൽ ഒരു പ്രമുഖ നടിയ്ക്കു വേഷമുണ്ടാകുമോയെന്നു ചാനൽ അഭിമുഖത്തിൽ ഉയർന്ന ചോദ്യത്തിന് ഇടവേള ബാബു നൽകിയ മറുപടി വിവാദമായിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു പാർവതിയുടെ രാജി.
‘എന്റെ വാക്കുകളിൽ ആരെയെങ്കിലും മോശമായി പരാമർശിച്ചെങ്കിൽ അത് ആദ്യം വിവാദമാക്കുക, ഞാൻ അഭിമുഖം നല്കിയ ചാനൽ തന്നെയായിരുന്നു. പക്ഷേ ഇന്നലെ വൈകുന്നേരം അഞ്ച് മണിക്കു ശേഷം വാക്കുകൾ ഇങ്ങനെ വളച്ചൊടിച്ചത് എങ്ങനെയെന്ന് എനിക്ക് അറിയില്ല.’–ഇടവേള ബാബു പറഞ്ഞു.
Post Your Comments