കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മന്ത്രി എ കെ ബാലനാണ് പുരസ്കാരം ഓൺലൈൻ പത്ര സമ്മേളനത്തിൽ പ്രഖ്യാപിച്ചത്. റഹ്മാൻ സഹോദരങ്ങൾ സംവിധാനം ചെയ്ത വാസന്തി മികച്ച ചിത്രം. മികച്ച നടി കനി കുസൃതി. നടൻ സുരാജ് വെഞ്ഞാറമൂട്. മികച്ച സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി.
മികച്ച സിനിമ ലേഖനത്തിനുള്ള അവാര്‍ഡ് സമകാലിക മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ച കോമാളി മേല്‍ക്കൈ നേടുന്ന കാലം, മാധ്യമം വാരികയില്‍ പ്രസിദ്ധീകരിച്ച മടമ്ബള്ളിയിലെ മനോരോഗി എന്നിവ എഴുതിയ ബിബിന്‍ ചന്ദ്രന് ലഭിച്ചു. മികച്ച സിനിമാ ഗ്രന്ഥം പി കെ രാജശേഖന്റെ സിനിമാ സന്ദര്‍ഭങ്ങള്‍; സിനിമാ ശാലയും കേരളീയ പൊതുമണ്ഡലവും.
മറ്റ് അവാര്‍ഡുകള്‍
മികച്ച കഥാകൃത്ത്- ഷാഹുല്‍ അലിയാര്
മികച്ച ഛായാഗ്രാഹകന്‍- പ്രതാപ് പി നായര്‍-ഇടം, കെഞ്ചിര
തിരക്കഥാകൃത്ത്-റഹ്മാന് ബ്രദേഴ്സ് (ഷിനോയ് റഹ്മാന്, സജാസ് റഹ്മാന്- വാസന്തി)
തിരക്കഥ (അഡാപ്റ്റേഷന്) പി എഫ് റഫീഖ്- തൊട്ടപ്പന്
ഗാനരചയിതാവ്- സുജേഷ് ഹരി- പുലരിപ്പൂ പോലെ ചിരിച്ചു-സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ
സംഗീത സംവിധായകന്- സുശീന്‍ ശ്യാം- കുമ്ബളങ്ങി നൈറ്റ്സ്
പശ്ചാത്ത്ല സംഗീതം- അജ്മല്‍ ഹസ്മുള്ള- വൃത്താകൃതിയിലുള്ള ചതുരം
ഗായകന്-നജീം അര്‍ഷാദ്
ഗായിക-മധുശ്രീ നാരായണന്
എഡിറ്റര്‍- കിരണ്‍ദാസ്-ഇഷ്ക്
കലാവസംധിയാകന്- ജ്യോതിഷ് ശങ്കര്‍- കുമ്ബളങ്ങി നൈറ്റ്സ്, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്
സിഗ്സൗണ്ട്- ഹരികുമാര്‍ മാധവന് നായര്‍ -നാനി
ശബ്ദമിശ്രണം-കണ്ണന് ഗണപതി-ജല്ലിക്കട്ട്
ശബ്ദരൂപ കല്പന-ശ്രീശങ്കര്‍ ഗോപിനാഥ്, വിഷ്ണു ഗോവിന്ദ്-ഉണ്ട, ഇഷ്ക്
പ്രോസസിങ്-ലിജു-ഇടം
മേക്കപ്പ് മാന്‍- രഞ്ജിത് അമ്ബാടി-ഹെലന്
വസ്ത്രാലങ്കാരം-അശോകന് ആലപ്പുഴ-കെഞ്ചിര
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പുരുഷ വിഭാഗം)- വിനീത് രാധാകൃഷ്ണന്- ലൂസിഫര്‍, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം
സ്ത്രീവിഭാഗം-ശ്രുതി രാമചന്ദ്രന് -കമല
നൃത്ത സംവിധാനം-ബൃന്ദ, പ്രസന്ന സുജിത്- മരയ്ക്കാര്‍ അറബിക്കടലിന്റെ സിഹം
ജനപ്രീതിയും കലാമേന്മയുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാര്‍ഡ്- കുമ്ബളങ്ങി നൈറ്റ്സ്
സംവിധായകന്- മനു സി നാരായണന്
നവാഗത സംവിധായകന്- രതീഷ് പൊതുവാള്- ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്
മികച്ച കുട്ടികളുടെ ചിത്രം-നാനി
പ്രത്യേക ജൂറി അവാര്‍ഡ്
വിഎഫ്എക്സ്- സിദ്ധാര്‍ത്ഥ് പ്രിയദര്ശന്-മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം
പ്രത്യേക ജൂറി പരാമര്‍ശം
സംഗീത സംവിധാനം- വി ദക്ഷിണ മൂര്‍ത്തി (മരണാനന്തര ബഹുമതി)
അഭിനയം- നിവന്‍ പോളി-മൂത്തോന്
ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് വിധി നിർണയം നടത്തിയത്. കഴിഞ്ഞ മാർച്ചിൽ പ്രഖ്യാപിക്കേണ്ടിയിരുന്ന പുരസ്കാരങ്ങൾ കോവിഡ് മൂലമാണ് നീണ്ടു പോയത്. 119 സിനിമകളാണ് ഇത്തവണ അവാർഡിനായി മത്സരിച്ചത്. ഇതിൽ പലതും പ്രേക്ഷകർക്കു മുന്നിൽ എത്താത്തവയാണ്. തീയറ്ററുകളിലെത്താത്ത ചിത്രങ്ങളില്‍ മലയാളത്തിലെ ഏറ്റവും കൂടുതല്‍ മുതൽമുടക്കുള്ള ചിത്രമെന്ന ഖ്യാതിയുള്ള മരക്കാര്‍ അറബിക്കടലിന്റെ സിംഹവുമുണ്ട്.
Post Your Comments