GeneralMollywoodNEWS

സിനിമയിലെ ചില രംഗങ്ങള്‍ പോലെ പ്രതീക്ഷിക്കാത്ത കാര്യം പെട്ടന്ന് ലഭിച്ചപ്പോള്‍ തലകറങ്ങി വീണെന്ന് പറയാം; സ്വാസിക

കരിയറില്‍ ഇതുവരെ ചെയ്യാത്ത കഥാപാത്രമായിരുന്നു വാസന്തിയിലേത്. ശക്തമായ സ്ത്രീ കഥാപാത്രമായിരുന്നു അത്.

മിനിസ്ക്രീൻ പ്രേക്ഷകർക്കും ഏറെ പരിചിതയായ നടിയാണ് സ്വാസിക. അന്പതാമത് കേരളം സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച സ്വഭാവനടിയ്ക്കുള്ള പുരസ്കാരം സ്വാന്തമാക്കിയിരിക്കുകയാണ് താരം. ഷിനോസ് റഹ്‍മാനും സഹോദരന്‍ സജാസ് റഹ്മാനും ചേര്‍ന്ന് സംവിധാനം ചെയ്ത വാസന്തിയിലൂടെയാണ് താരത്തിന് പുരസ്‌കാര നേട്ടം.

വാര്‍ത്ത കണ്ടപ്പോള്‍ വിശ്വസിക്കാന്‍ സാധിക്കാത്ത സന്തോഷമായിരുന്നു സ്വാസിക പറയുന്നു. ”കരിയറില്‍ ഇതുവരെ ചെയ്യാത്ത കഥാപാത്രമായിരുന്നു വാസന്തിയിലേത്. ശക്തമായ സ്ത്രീ കഥാപാത്രമായിരുന്നു അത്. എന്നെ വിശ്വസിച്ച്‌ കഥാപാത്രത്തെ ഏല്‍പ്പിച്ചവര്‍ക്കാണ് നന്ദി പറയാനുള്ളത്. ഞങ്ങളുടെ സിനിമയ്ക്ക് മൂന്ന് അവാര്‍ഡ് ലഭിച്ചതാണ് ഏറ്റും വലിയ സന്തോഷം. മികച്ച സിനിമയായി വാസന്തി തെരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിച്ചില്ല. എല്ലാവര്‍ക്കും നന്ദി’സ്വാസിക പറഞ്ഞു.

read  also:ചന്ദനമഴ സീരിയൽ താരം; നടി ഡിനിയുടെ ലിവിംങ് ടു​ഗെദർ പാർട്നർ എസ്ജി വിനയൻ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ മുൻകൂർ ജാമ്യം കോടതി തള്ളി, പോക്സോ കേസിൽ ഉൾപ്പെട്ട നടി ഡിനിക്കെതിരെ വീണ്ടും പരാതി; ഞെട്ടിത്തരിച്ച് ജനങ്ങൾ

എന്നേക്കാള്‍ മികച്ച പല നടികളും ഉള്ളപ്പോള്‍ എനിക്ക് അവാര്‍ഡ് ലഭിക്കുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല. സത്യത്തില്‍ അവാര്‍ഡ് ലഭിച്ചെന്ന് അറിഞ്ഞപ്പോള്‍ സിനിമയിലെ ചില രംഗങ്ങള്‍ പോലെ പ്രതീക്ഷിക്കാത്ത കാര്യം പെട്ടന്ന് ലഭിച്ചപ്പോള്‍ തലകറങ്ങി വീണെന്ന് പറയാമെന്നും സ്വാസിക തമാശ രൂപേണ പറഞ്ഞു. ”ഒരു ലൈം​ഗിക തൊഴിലാളിയുടെ വേഷമാണ്. വാസന്തിയുടെ 20 വയസ് മുതല്‍ 35 വയസ് വരെയുള്ള യാത്രയാണ് ഈ സിനിമ. പുതുമയുള്ള ആശയമൊന്നുമല്ല എങ്കിലും പെര്‍ഫോം ചെയ്യാന്‍ ധാരാളമുള്ള സിനിമയായിരുന്നു. ഇപ്പോള്‍ കിട്ടിയ ഈ അം​ഗീകാരം വൈകിപ്പോയി എന്നൊന്നും തോന്നുന്നില്ല. ഇതൊരു വലിയ പ്രചോദനമാണ്.” സ്വാസിക  പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button