GeneralLatest NewsMollywoodNEWS

അല്‍പ്പന് ഐശ്വര്യം വന്നാല്‍ അര്‍ദ്ധരാത്രിക്കു കുട പിടിക്കും , ഒട്ടും അര്‍ഹതയില്ലാതെ ഒരു പ്രധാന സ്ഥാനത്തെത്തിയ “എക്സ്ട്രാനടന്റെ”കളിതമാശ”യായി വേണമെങ്കില്‍ തള്ളിക്കളയാമായിരുന്നു; നടികളുടെ അഭിമാനം നിലനിര്‍ത്തിയ പാര്‍വ്വതി; അഭിനന്ദനവുമായി ശ്രീകുമാരന്‍ തമ്ബി

അമ്മ" എന്ന ദിവ്യനാമം വഹിക്കുന്ന (? ) താരസംഘടനയില്‍ നിന്ന് ഈയവസരത്തില്‍ രാജി വെയ്ക്കാന്‍ തന്റേടം കാണിച്ച മികച്ച അഭിനേത്രിയായ പാര്‍വ്വതി

കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയ ‘അമ്മ’ ജനറല്‍ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിനെതിരെ നടി പാര്‍വതി തിരുവോത്ത് എടുത്ത നിലപാടിനെ അഭിനന്ദിച്ച്‌ സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്ബി. താര സംഘടനയായ അമ്മയിൽ നിന്നും രാജിവച്ച നടി ഇടവേള ബാബുവിനോടും രാജിവയ്ക്കണമെന്നു പറഞ്ഞിരുന്നു. എന്നാൽ ഭൗതിക നഷ്ടങ്ങള്‍ ഉണ്ടായേക്കാം എന്നറിഞ്ഞിട്ടും ‘അമ്മ’ സംഘടനയില്‍ നിന്നും രാജിവയ്ക്കാന്‍ ധൈര്യം കാണിച്ച പാര്‍വതിയെ താന്‍ അഭിനന്ദിക്കുന്നുവെന്നു ശ്രീകുമാരന്‍ തമ്ബി പറയുന്നു. പോസ്റ്റിലൂടെ ‘അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെയും അദ്ദേഹം പരിഹസിക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:

“അമ്മ” എന്ന ദിവ്യനാമം വഹിക്കുന്ന (? ) താരസംഘടനയില്‍ നിന്ന് ഈയവസരത്തില്‍ രാജി വെയ്ക്കാന്‍ തന്റേടം കാണിച്ച മികച്ച അഭിനേത്രിയായ പാര്‍വ്വതി തിരുവോത്തിനെ ഞാന്‍ അഭിനന്ദിക്കുന്നു. അഭിനയജീവിതത്തില്‍ തല്‍പ്പര കക്ഷികളുടെ സംഘടിതമായ എതിര്‍പ്പുമൂലം, ഒരുപക്ഷേ ,ഭൗതിക നഷ്ടങ്ങള്‍ ഉണ്ടായേക്കാം എന്നറിഞ്ഞിരുന്നും ഇങ്ങനെയൊരു ധൈര്യം കാണിച്ച ഈ കലാകാരിയില്‍ നിന്നാണ് യഥാര്‍ത്ഥ സ്ത്രീത്വം എന്താണെന്ന് നമ്മുടെ സിനിമാരംഗത്തെ കലാകാരികള്‍ തിരിച്ചറിയേണ്ടത്.

ഒട്ടും അര്‍ഹതയില്ലാതെ ഒരു പ്രധാന സ്ഥാനത്തെത്തിയ “എക്സ്ട്രാനടന്റെ”കളിതമാശ”യായി വേണമെങ്കില്‍ പാര്‍വതിക്ക് അയാളുടെ അഭിപ്രായത്തെ തള്ളിക്കളയാമായിരുന്നു.

read  also”ലാലേട്ടന്റെ മാസ്സ് എൻട്രിക്ക് പിന്നാലെ ആരാധകർക്കിടയിൽ ചൂടേറിയ ചർച്ചകൾക്ക് വഴി തുറന്ന് വൈറലായ വെള്ള ഷർട്ട്; വില കേട്ട് നെഞ്ചത്ത് കൈവച്ച് ആരാധകർ

“അല്‍പ്പന് ഐശ്വര്യം വന്നാല്‍ അര്‍ദ്ധരാത്രിക്കു കുട പിടിക്കും ” എന്നാണല്ലോ പഴമൊഴി. അങ്ങനെ ചെയ്യാതെ നടികളുടെ അഭിമാനം നിലനിര്‍ത്തിയതാണ് പാര്‍വ്വതിയുടെ മേന്മ. ഇന്നത്തെ മലയാളസിനിമയിലെ സമാനതകളില്ലാത്ത നടിയാണ് പാര്‍വ്വതി എന്ന് “ചാര്‍ളി, എന്ന് നിന്റെ മൊയ്തീന്‍, ടേക് ഓഫ് , ഉയരെ , QARIB QARIB SINGLLE (Hindi) എന്നീ സിനിമകളിലെ പാര്‍വ്വതിയുടെ അഭിനയം കണ്ട എനിക്ക് ധൈര്യമായി പറയാന്‍ കഴിയും.

ഷീല,ശാരദ,കെ.ആര്‍.വിജയ ,ലക്ഷ്മി, ശ്രീവിദ്യ ,ജയഭാരതി,സീമ, നന്ദിത ബോസ്,പൂര്‍ണ്ണിമ ജയറാം, ഉര്‍വ്വശി ,മേനക ,രോഹിണി തുടങ്ങിയ എല്ലാ വലിയ നടികളെയും കഥാപാത്രങ്ങളാക്കി ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്ത ചലച്ചിത്രകാരനാണ് ഞാന്‍. സ്ത്രീവിമോചനം വിഷയമാക്കി “മോഹിനിയാട്ടം ” എന്ന നായകനില്ലാത്ത ആദ്യത്തെ സ്ത്രീപക്ഷ സിനിമ നിര്‍മ്മിച്ച സംവിധായകനുമാണ്. പാര്‍വ്വതി തിരുവോത്തിന്റെ ഈ സ്ത്രീപക്ഷ നിലപാടിനെ ഞാന്‍ മാനിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button