തന്റെ കരിയറില്‍ ഏറെ അവിശ്വസനീയമായ പരാജയമായിരുന്നു മമ്മൂട്ടിയുടെ ‘ദിനരാത്രങ്ങള്‍’ എന്ന സിനിമയ്ക്ക് നേരിട്ടതെന്ന് ഡെന്നിസ് ജോസഫ്. ആ സിനിമ തെലുങ്കില്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ സിനിമ പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ താന്‍ ഒരു ഉടക്ക് ഇട്ടെന്നും അത് ഗൗതമി എന്ന സൂപ്പര്‍ ഹിറ്റ് നായികയെ അംഗീകരിക്കാതിരിക്കലായിരുന്നുവെന്നും ഡെന്നിസ് ജോസഫ് ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
‘ദിനരാത്രങ്ങള്‍ എന്ന സിനിമയുടെ പരാജയം അവിശ്വസനീയമായിരുന്നു. പക്ഷെ അത് പരാജയപ്പെട്ടെങ്കിലും തെലുങ്കില്‍ ആ സിനിമ ചെയ്യാന്‍ ഓഫര്‍ വന്നു. ഞാന്‍ സംവിധാനം ചെയ്യണമെന്ന് അന്നത്തെ പ്രമുഖ നിര്‍മ്മതാവ് കൃഷ്ണ റെഡ്ഡി പറഞ്ഞതോടെ അത് എനിക്ക് അത്ര ആത്മവിശ്വാസം നല്‍കിയിരുന്നില്ല. ഇവിടെ ജോഷിക്ക് കഴിയാതെ പോയത് അന്ന് ഒരു സിനിമ മാത്രം സംവിധാനം ചെയ്തു നില്‍ക്കുന്ന എനിക്ക് എങ്ങനെ കഴിയുമെന്ന ടെന്‍ഷനായിരുന്നു. ഞാന്‍ പരമാവധി അതില്‍ നിന്ന് ഒഴിയാന്‍ നോക്കി. എനിക്ക് എങ്ങനെ എങ്കിലും ഒരു ഉടക്ക് ഇടണമായിരുന്നു. അങ്ങനെ ഒരു പുതുമുഖ നടിയുടെ ഫോട്ടോ കൊണ്ട് കാണിച്ചിട്ട് ഈ സിനിമയ്ക്ക് ഇവര്‍ യോജിക്കുമോ എന്ന് ചോദിച്ചു പക്ഷെ ഞാനത് തള്ളിപ്പറഞ്ഞു. അന്ന് എന്നെ കാണിച്ച ആ നായിക പിന്നീട് തെന്നിന്ത്യയിലെ സൂപ്പര്‍ താരമായ ഗൗതമിയായിരുന്നു’.
Post Your Comments