GeneralLatest NewsNEWSTV Shows

മലയാളത്തിന്റെ പ്രിയതാരം ശരണ്യ വിവാഹിതയാകുന്നു

തന്‍റെ തുടര്‍ന്നുള്ള ജീവിതത്തിലേക്ക് ഒരാളെ താന്‍ തെരഞ്ഞെടുത്തുവെന്നും എല്ലാവരുടെയും പ്രാര്‍ത്ഥന കൂടെയുണ്ടാകണമെന്നും

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായ കുടുംബവിളക്കിലൂടെ ശ്രദ്ധനേടിയ തെന്നിന്ത്യന്‍ താരം ശരണ്യ ആനന്ദ് വിവാഹിതയാകുന്നു. പരമ്പരയിൽ വേദികയെന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ശരണ്യ ആനന്ദ് വിവാഹത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചത്. അദ്ദേഹം ഹൃദയം കവര്‍ന്നുവെന്നും അദ്ദേഹത്തിന്‍റെ പേര് ഇനി തന്‍റെയൊപ്പം കാണുമെന്നുമായിരുന്നു ശരണ്യ കുറിച്ചത്..

read also:രാജ്യം പുരോ​ഗതി കൈവരിക്കണമെങ്കിൽ മോ​ദി ഭരണം അനിവാര്യം; പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി തെന്നിന്ത്യൻ താരറാണി ഖുശ്ബു; ബിജെപിയിൽ ചേർന്നതിൽ അഭിമാനമെന്നും താരം

തന്‍റെ തുടര്‍ന്നുള്ള ജീവിതത്തിലേക്ക് ഒരാളെ താന്‍ തെരഞ്ഞെടുത്തുവെന്നും എല്ലാവരുടെയും പ്രാര്‍ത്ഥന കൂടെയുണ്ടാകണമെന്നും താരത്തിന്‍റെ കുറിപ്പില്‍ പറയുന്നു. ഞാനല്ലാതെ മറ്റൊന്നും ആകാന്‍ വിസമ്മതിക്കുന്ന ഒരാളെ ഞാന്‍ കണ്ടെത്തി,വ്യക്തിപരമായും തൊഴില്‍പരമായും ഒരുമിച്ച്‌ വളരാന്‍ സഹായിക്കുന്ന ഒരു ഭാവിയുടെ പ്രതീക്ഷയില്‍ നിങ്ങളുമായി ഒരു പുതിയ ജീവിതം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് താരം പറയുന്നു. ആശംസകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും എല്ലാവര്‍ക്കും നന്ദിയെന്നും ശരണ്യ ആനന്ദ് കുറിച്ചിട്ടുണ്ട്.

read also:എല്ലാ ഞരമ്ബന്‍മാരായ പുരുഷന്മാരോടും ‘പെണ്ണാ’യി വരുന്നവന്മാരോടും എനിക്ക് വെറും പുച്ഛം മാത്രമേ ഉള്ളൂ, നിങ്ങള്‍ അത്രക്ക് വലിയ തോല്‍വികളാണ്; അപര്‍ണ

ശരണ്യയ്ക്കും പ്രതിശ്രുത വരനായ മനേഷ് രാജന്‍ നായര്‍ക്കും താരങ്ങൾ ആശംസ അറിയിച്ചു

shortlink

Related Articles

Post Your Comments


Back to top button