കമല്‍ സംവിധാനം ചെയ്തു ദിലീപ് – മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ‘ഈ പുഴയും കടന്ന്’ എന്ന സിനിമയെക്കുറിച്ചുള്ള അനുഭവം പങ്കുവയ്ക്കുകയാണ് ചിത്രത്തില്‍ സഹസംവിധായകനായി വര്‍ക്ക് ചെയ്ത ലാല്‍ ജോസ്. എന്നാല്‍ തനിക്ക് ഈ സിനിമയുടെ തുടക്കത്തില്‍ മാത്രമാണ് വര്‍ക്ക് ചെയ്യാന്‍ സാധിച്ചതെന്നും മമ്മൂട്ടിയുടെ ‘ഉദ്യാനപാലകന്‍’ എന്ന സിനിമയില്‍ അസോസിയേറ്റ് ഡയറക്ടറുടെ ഓഫര്‍ വന്നതോടെ അത്രയും രസകരമായ സെറ്റില്‍ നിന്ന് പോകേണ്ടി വന്നത് ഏറെ വിഷമമുണ്ടാക്കിയെന്നും ലാല്‍ ജോസ് പങ്കുവയ്ക്കുന്നു.
‘ഈ പുഴയും കടന്ന്’ എന്ന സിനിമയുടെ തുടക്കത്തില്‍ മാത്രമാണ് ഞാന്‍ വര്‍ക്ക് ചെയ്തത്. ആ സമയത്ത് ലോഹിയേട്ടന്‍ ( ലോഹിതദാസ്) എഴുതിയ ഉദ്യാനപാലകന്‍ എന്ന മമ്മുക്ക ചിത്രത്തില്‍ എന്നെ അസോസിയേറ്റായി വര്‍ക്ക് ചെയ്യാന്‍ വിളിച്ചു. ‘ഈ പുഴയും കടന്ന്’ എന്ന സിനിമയില്‍ നിന്ന് അങ്ങോട്ടേക്ക് മാറാന്‍ ചെറിയ വിഷമമുണ്ടായിരുന്നു. ഈ പുഴയും കടന്ന് സിനിമ തീരും മുന്‍പേ ‘ഉദ്യാനപാലകന്‍’ തീര്‍ന്നത് കൊണ്ട് ഞാന്‍ ഈ പുഴയും കടന്ന് സിനിമയുടെ ചിത്രീകരണത്തിന്റെ അവസാന നിമിഷങ്ങിലും അതിന്റെ ഭാഗമായി വര്‍ക്ക് ചെയ്തു. ഇതിന്റെ തുടക്ക സമയത്ത് ഞാന്‍ വര്‍ക്ക് ചെയ്തപ്പോള്‍ എനിക്ക് ഒരു തുക അഡ്വാന്‍സായി നല്‍കിയിരുന്നു. പിന്നീട് ഞാന്‍ ഉദ്യാനപാലകനിലേക്ക് മാറിയപ്പോള്‍ എനിക്ക് ലഭിച്ച അഡ്വാന്‍സ് ഞാന്‍ നിര്‍മ്മാതാവിന് മടക്കി കൊടുത്തിരുന്നു,അന്നത് പലര്‍ക്കും അത്ഭുതമായിരുന്നു’. ലാല്‍ ജോസ് പറയുന്നു.
Post Your Comments