GeneralLatest NewsMollywoodNEWS

ചേച്ചി, അങ്ങനെ ഒന്നും ചെയ്യില്ല, വര്‍ഷങ്ങളായി അറിയുന്നതല്ലേ; ഇടവേള ബാബു

ജാതിവിവേചന ആരോപണത്തില്‍ പ്രതികരണവുമായി നടനും താരസംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബു

സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ഓണ്‍ലൈന്‍ നൃത്തപരിപാടി സര്‍ഗഭൂമികയില്‍ ജാതി വിവേചനത്തിന്റെ പേരിൽ ഒഴിവാക്കി എന്നാരോപിച്ചു കലാഭവൻ മണിയുടെ സഹോദരനും നടനുമായ ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്ത് എത്തിയത് വലിയ ചർച്ച ആയിരിക്കുകയാണ്. ഇപ്പോഴിതാ ജാതിവിവേചന ആരോപണത്തില്‍ പ്രതികരണവുമായി നടനും താരസംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബു രംഗത്ത്.

”ജാതിവിവേചന വിഷയത്തില്‍ ആര്‍എല്‍വി രാമകൃഷ്ണനെ വിളിച്ചെങ്കിലും കിട്ടിയില്ല കെപിഎസി ലളിതയോട് സംസാരിച്ചു ചേച്ചി, അങ്ങനെ ഒന്നും ചെയ്യില്ല, വര്‍ഷങ്ങളായി അറിയുന്നതല്ലേ.” റിപ്പോര്‍ട്ടര്‍ ചാനലിന്റെ മീറ്റ് ദ എഡിറ്റേഴ്‌സില്‍ ഇടവേള ബാബു പറഞ്ഞു .

രാമകൃഷ്ണന് മോഹിനിയാട്ടത്തിന് അവസരമില്ലെന്നും പ്രഭാഷണത്തിന് അവസരം നല്‍കാമെന്നും അക്കാദമി സെക്രട്ടറി പറയുകയായിരുന്നു. തുടര്‍ന്ന് അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ.പി.എ.സി ലളിതയുമായി സംസാരിക്കുകയും അവസരം ഒരുക്കാമെന്ന് വാക്കു നല്‍കുകയും ചെയ്തിരുന്നതായി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. എന്നാൽ .രാമകൃഷ്ണനുമായി സംസാരിച്ചിട്ടില്ലെന്ന് പറഞ്ഞുകൊണ്ടുള്ള കെ.പി.എ.സി ലളിതയുടെ പേരിലുള്ള പത്രക്കുറിപ്പ് പുറത്തിറങ്ങി. ഇതിനു പിന്നാലെ ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാമകൃഷ്ണൻ ഇപ്പോള്‍ ചികിത്സയ്ക്കുശേഷം വീട്ടില്‍ വിശ്രമത്തിലാണ്.

shortlink

Related Articles

Post Your Comments


Back to top button