CinemaGeneralMollywoodNEWS

സൂപ്പര്‍ ഹിറ്റ് സിനിമ ആണെങ്കിലും ആ മമ്മൂട്ടി സിനിമ ഞാന്‍ ഇഷ്ടപ്പെടുന്നില്ല: കാരണം പറഞ്ഞു ഗിന്നസ് പക്രു

അതിന്റെ പ്രമേയത്തോട് തനിക്ക് ഒരിക്കലും യോജിക്കാന്‍ കഴിയില്ലെന്നാണ് ഗിന്നസ് പക്രുവിന്റെ തുറന്നു പറച്ചില്‍

മോഹന്‍ലാലിന്‍റെയും മമ്മൂട്ടിയുടെയും ഏറ്റവും വലിയ പ്രത്യേകത എന്തെന്നാല്‍ ഇവരുടെ രണ്ട് പേരുടെയും രണ്ടാമത്തെ സിനിമയാണ് ആദ്യത്തെ സിനിമയേക്കാള്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളത്. മോഹന്‍ലാലിനു മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ സമ്മാനിച്ച പ്രേക്ഷക സ്വീകാര്യത മമ്മൂട്ടിക്ക് തന്‍റെ രണ്ടാം ചിത്രമായ മേളയിലും ലഭിച്ചിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ മോഹന്‍ലാല്‍ വില്ലനായപ്പോള്‍ മേള എന്ന സിനിമയില്‍ മമ്മൂട്ടി സഹ നടനായിട്ടാണ് അഭിനയിച്ചത്. കെജി ജോര്‍ജ്ജ് എന്ന സംവിധായകന്റെ ക്ലാസിക് സിനിമയായ മേള പൊക്കമില്ലാത്ത നായകന്റെ കഥ പറഞ്ഞ സര്‍ക്കസ് പ്രമേയായ സിനിമയായിരുന്നു. പക്ഷേ ഈ സിനിമയോട് തനിക്ക് ഒരിക്കലും യോജിക്കാന്‍ കഴിയില്ലെന്ന് തുറന്നു പറയുകയാണ് ഏറ്റവും പൊക്കം കുറഞ്ഞ നായകനായി അഭിനയിച്ച് ഗിന്നസ് ബുക്കില്‍ ഇടം കണ്ടെത്തിയ ഗിന്നസ് പക്രു. മേള കെജി ജോര്‍ജ്ജ് എന്ന സംവിധായകന്‍ ഏറെ മികവോടെ ചെയ്തിട്ടുണ്ടെങ്കിലും അതിന്റെ പ്രമേയത്തോട് തനിക്ക് ഒരിക്കലും യോജിക്കാന്‍ കഴിയില്ലെന്നാണ് ഗിന്നസ് പക്രുവിന്റെ തുറന്നു പറച്ചില്‍.

‘കെജി ജോര്‍ജ്ജ് സാര്‍ വളരെ മനോഹരമായി ചെയ്ത സിനിമയാണ് ‘മേള’, പക്ഷേ പ്രമേയപരമായി എനിക്ക് ആ സിനിമയോട് യോജിക്കാന്‍ കഴിയില്ല. പൊക്കമില്ലാത്തവര്‍ക്ക് പ്രചോദനമാകുന്ന സിനിമയല്ല മേള. അതിന്റെ ക്ലൈമാക്സ് അങ്ങനെയാണ്, അതില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മേള എന്ന സിനിമയുടെ റീമേക്കില്‍ അഭിനയിക്കാന്‍ ഞാന്‍ റെഡിയാണ്. ഗിന്നസ് പക്രു വ്യക്തമാക്കുന്നു. ഭാര്യയെ സംശയത്തോടെ നോക്കി കാണുന്ന രഘു ചെയ്ത കഥാപാത്രം ക്ലൈമാക്സില്‍ ആത്മഹത്യ ചെയ്യുന്നതാണ് മേളയുടെ എന്‍ഡിംഗ്,അത് പൊക്കമില്ലാത്തവരെ മോശമായി നോക്കി കാണുന്നതില്‍ ഒരു പരിധിവരെ മേള എന്ന ചിത്രം കാരണമായിട്ടുണ്ട്’. ഗിന്നസ് പക്രു പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button