സിനിമയില്‍ എത്തിപ്പെടുന്ന പുരോഗമനവാദികളുടെ സ്വഭാവമാറ്റത്തെക്കുറിച്ചു നടന്‍ ഹരീഷ് പേരടി. സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ സിനിമയിലേക്ക് എത്തിപ്പെട്ടാല്‍ പിന്നെ അവിടെ അടിമത്വമാണെന്ന തെറ്റിദ്ധാരണയില്‍ അല്ലെങ്കില്‍ അന്ധവിശ്വാസത്തില്‍ ഇത്തരം അഭിനവ പുരോഗമനവാദികള്‍ ജീവിക്കുന്നതാണ് അതിനു കാരണമെന്നും ഹരീഷ് പേരടി പറയുന്നു
ഫെയ്സ് ബുക്ക് പോസ്റ്റ്
‘സിനിമയില്‍ എത്തിപ്പെടുന്ന പുരോഗമനവാദികളുടെ പെട്ടെന്നുള്ള സ്വഭാവമാറ്റം എന്നെ അത്ഭുതപ്പെടുത്താറെ ഇല്ല. കാരണം സിനിമയിലേക്ക് എത്തിപ്പെട്ടാല്‍ പിന്നെ അവിടെ അടിമത്വമാണെന്ന തെറ്റിദ്ധാരണയില്‍ അല്ലെങ്കില്‍ അന്ധവിശ്വാസത്തില്‍ ആണ് ഇത്തരം അഭിനവ പുരോഗമനവാദികള്‍ ജീവിക്കുന്നത്. സത്യത്തില്‍ സിനിമ അങ്ങിനെയല്ല. അത് വളരെ വിശാലമാണ്. അതിനോട് സത്യസന്ധമായി സമിപിച്ചാല്‍ അത് തിരിച്ചും നമുക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്ന ഒരു ഇടമാണ്.’
‘സിനിമ ലോകത്തെവിടെയും തേടികൊണ്ടിരിക്കുന്നത് അതിന് തിന്നാനുള്ള പുതിയ കാഴച്ചപ്പാടുകളെ, സര്‍ഗാത്മകതയെ മാത്രമാണ്..ഒരു ഉടമകളുമില്ലാത്ത ആര്‍ക്കും പിടികൊടുക്കാത്ത ഒരു കൊഴുത്ത മീനാണത്. അതുകൊണ്ട് എന്റെ പുതിയ തലമുറയിലെ സര്‍ഗ പ്രതിഭകളെ ആരെയും ഭയക്കാതെ ധൈര്യമായി നിങ്ങളുടെ പുതിയ സൃഷ്ടികളുമായി കടന്നു വരിക. കാരണം സിനിമയെന്ന കലയ്ക്ക് വല്ലാതെ വിശക്കുന്നുണ്ട്.’
Post Your Comments