GeneralLatest NewsMollywoodNEWS

അനുകൂല നടപടിഇല്ല; തീയേറ്ററുകള്‍ തുറക്കുന്നതിനോട് വിയോജിപ്പുമായി ചലച്ചിത്ര സംഘടനകള്‍

വിനോദ നികുതി, കെട്ടിട നികുതി എന്നിവ നിര്‍ത്തലാക്കുന്നതില്‍ അനുകൂല നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് വിയോജിപ്പ്

കോവിഡ് വ്യാപനത്തിന്റെ ഘട്ടത്തിൽ ലോക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടതോടെ അടച്ചിട്ട തിയറ്ററുകൾ തുറക്കുന്നതിന് സി ഹാർച്ചകൾ നടക്കുകയാണ്. എന്നാൽ തീയേറ്ററുകള്‍ തുറക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ച്‌ ചലചിത്ര സംഘടനകള്‍. കെഎസ്‌എഫ്ഡിസിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് സംഘടനകള്‍ എതി‍ര്‍പ്പറിയിച്ചത്.

ഫിലിം ചേമ്ബര്‍, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, തിയേറ്റര്‍ ഉടമകള്‍ എന്നിവർ പങ്കെടുത്ത ചര്‍ച്ചയില്‍ വിനോദ നികുതി, കെട്ടിട നികുതി എന്നിവ നിര്‍ത്തലാക്കുന്നതില്‍ അനുകൂല നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് വിയോജിപ്പ്. തീയ്യറ്ററുകള്‍ തുറക്കുകയാണെങ്കില്‍ സാമ്ബത്തിക പാക്കേജ് അനുവദിക്കണമെന്നും ഇവര്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button