GeneralLatest NewsNEWSTV Shows

എന്റെ മോഹനവല്ലി പിള്ളാസ് ഫാമില്‍ പോയി അവസാനം മഞ്ജുച്ചേച്ചിയെ ഒന്ന് കാണാനായി; വീണ

വീണയുടെ ഏറ്റവും അടുത്ത സുഹൃത്താണ് നടി മഞ്ജുപിള്ള

 ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് വീണ നായര്‍. ഷോയില്‍ നിന്ന് പുറത്ത് വന്നതിന് ശേഷം ഭര്‍ത്താവിനോടൊപ്പം വിദേശത്തേയ്ക്ക് പോയ വീണ നാട്ടിൽ തിരികെ എത്തി. ക്വാറന്റൈന്‍ കാലവധി പൂര്‍ത്തിയാക്കിയ താരം തന്റെ സുഹൃത്തുക്കളെ കാണാന്‍ ഇറങ്ങിയിരിക്കുകയാണ് ഇപ്പോൾ.

വീണയുടെ ഏറ്റവും അടുത്ത സുഹൃത്താണ് നടി മഞ്ജുപിള്ള. മഴവില്ല് മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന തട്ടീംമുട്ടീ എന്ന പരമ്ബരയില്‍ മഞ്ജുപിള്ളയുടെ കഥാപാത്രമായ മോഹനവല്ലിയുടെ നാത്തൂന്‍ കോകിലയായാണ് വീണ നായര്‍ വേഷമിട്ടത്. ഇപ്പോഴിതാ മഞ്ജു പിള്ളയുടെ പിള്ളാസ് ഫാമില്‍ പോയി മോഹനവല്ലിയെ കണ്ടിരിക്കുകയാണ് വീണ.

‘എല്ലായ്‌പ്പോഴും എന്റെ പ്രിയപ്പെട്ട മഞ്ജുചേച്ചി. എന്റെ മോഹനവല്ലി പിള്ളാസ് ഫാമില്‍ പോയി അവസാനം മഞ്ജുച്ചേച്ചിയെ ഒന്ന് കാണാനായി’ വീണ ചിത്രത്തിനൊപ്പം കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button