
തമിഴ് ഫിലിം പ്രൊഡ്യൂസർ കൗൺസിൽ തിരഞ്ഞെടുപ്പ് നവംബറിൽ നടക്കും. നവംബർ 22 ന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് ഹൈക്കോടതി നിയമിച്ച തിരഞ്ഞെടുപ്പ് ഓഫീസർ എം ജയചന്ദ്രൻ അറിയിച്ചിട്ടുണ്ട്.
2020-22 തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക നവംബർ 12 ന് പ്രഖ്യാപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അഡയാറിലെ എംജിആർ ജാനകി കോളേജിൽ രാവിലെ 8 മുതൽ വൈകുന്നേരം 4 വരെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിലിന്റെ മുൻ പ്രസിഡന്റായിരുന്ന വിശാലിന്റെ നേതൃത്വത്തിലുള്ള ടീമിന്റെ കാലാവധി 2019 ഏപ്രിൽ 30 ന് അവസാനിച്ചിരുന്നു. അന്നുമുതൽ ഭരണപരമായ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ഒരു പ്രത്യേക ഉദ്യോഗസ്ഥനെ തമിഴ്‌നാട് വാണിജ്യ വകുപ്പ് നിയമിച്ചിരുന്നു.
Post Your Comments