നടനും എംപിയുമായ സുരേഷ് ഗോപിയുടെ ഇടപെടലിൽ അകന്നത് പതിനാലു കുടുംബങ്ങളുടെ ഭീഷണി. പുത്തൂരിലെ ആനക്കുഴിയിൽ ഭീഷണിയായി നിലനിന്ന കൂറ്റന്‍ തേക്കു മരങ്ങള്‍ മുറച്ചുനീക്കി. മരം മുറിക്കാന്‍ സുരേഷ് ഗോപി എം.പിയാണ് പണം അനുവദിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് മരങ്ങള്‍ മുറിച്ചത്.
ഒരു മാദ്ധ്യമ വാര്‍ത്തയിലൂടെ വിവരമറിഞ്ഞ സുരേഷ് ഗോപി ഉടന്‍ തന്നെ തൃശ്ശൂരിലെ ബി ജെ പി സെക്രട്ടറി എ.നാഗേഷിനെ വിളിച്ച് കുടുംബങ്ങളെ സഹായിക്കാന്‍ ആവശ്യപ്പെട്ടു. തങ്ങള്‍ക്ക് ഭീഷണിയായി നിന്ന മരങ്ങള്‍ മുറിച്ചുമാറ്റിയതിന്റെ ആശ്വാസത്തിലാണ് കുടുംബങ്ങള്‍ ഇപ്പോള്‍. ഇതിന്റെ സന്തോഷത്തിൽ
സുരേഷ് ഗോപി എംപിയ്ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് ഫ്ളക്സ് ബോര്‍ഡുകള്‍ പ്രദേശത്തുള്ള കുടുംബങ്ങള്‍ സ്ഥാപിച്ചു.
Post Your Comments