സിനിമ സ്റ്റുഡിയോയില്‍ കല്യാണം!! കാരണം തുറന്നു പറഞ്ഞ് റാണ ​ദ​​ഗുബാട്ടി

കൊവിഡ് കാലമായിരുന്നാല്‍ അന്ന് ബുദ്ധിമുട്ടുകളുണ്ടായിരുന്നു. സാമൂഹിക അകലം പാലിക്കേണ്ടത് നിര്‍ബന്ധമാണ്

തെന്നിന്ത്യയിലെ ഹിറ്റ് ചിത്രം ബാഹുബലിയിലെ വില്ലനായി എത്തി പ്രേക്ഷകപ്രീതി നേടിയ റാണ ​ദ​ഗുബാട്ടി ലോക്ക്ഡൗണിന് ഇടയിലായിരുന്നു തന്റെ കാമുകി മിഹീകയെ ജീവിത സഖിയാക്കിയത്. ഹൈദരാബാദിലെ രാമനായിഡു സ്റ്റുഡിയോയില്‍ വച്ചു നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത് . ഈ വിവാഹത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സിനിമ സ്റ്റുഡിയോയില്‍ വിവാഹം നടത്തിയത് അന്ന് വാര്‍ത്തയായിരുന്നു. ഇപ്പോള്‍ അതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം.

ലോക്ക്ഡൗണ്‍ ആയതിനാല്‍ അന്ന് സിനിമ ചിത്രീകരണങ്ങളൊന്നും നടക്കാതിരുന്ന കാലമായതിനാലാണ് വിവാഹത്തിന് സ്റ്റുഡിയോ തെരഞ്ഞെടുത്തതെന്നു റാണ പറയുന്നു. ”കൊവിഡ് കാലമായിരുന്നാല്‍ അന്ന് ബുദ്ധിമുട്ടുകളുണ്ടായിരുന്നു. സാമൂഹിക അകലം പാലിക്കേണ്ടത് നിര്‍ബന്ധമാണ്. കുറച്ചുപേര്‍ മാത്രമേ വിവാഹത്തിന് പങ്കെടുക്കാവൂ. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കണം. അധികം ആള്‍ക്കാര്‍ ഒത്തുചേരാന്‍ പാടില്ല. അങ്ങനെയൊക്കെ ആയിരുന്നപ്പോള്‍ സ്റ്റുഡിയോ യോജിച്ച സ്ഥലമാണ്. സ്റ്റുഡിയോയിലെ വിവാഹം എനിക്ക് സമ്മതമാണ് എന്ന് പറഞ്ഞു. അത് മികച്ച ആശയമാണെന്ന് എല്ലാവരും കരുതി. വീട്ടില്‍ നിന്ന് അഞ്ച് മിനുട്ട് മാത്രമാണ് സ്റ്റുഡിയോയിലേക്ക്” – താരം വ്യക്തമാക്കി.

Share
Leave a Comment