നാടൻ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ്അ നുസിതാര. മികച്ച നർത്തകി കൂടിയായ അനുവിനു മ്മൂട്ടിയോടുള്ള ആരാധന വളരെ പ്രശസ്തവുമാണ് .കുട്ടനാട് ബ്ലോഗ് എന്ന ചിത്രത്തിലാണ് മമ്മൂട്ടിക്കൊപ്പം അനു ആദ്യമായി അഭിനയിച്ചത്. ആ ചിത്രീകരണ അനുഭവങ്ങൾ പങ്കുവച്ച ഒരു അഭിമുഖത്തിൽ അകലെ നിന്ന് മമ്മൂക്കയെ ഒന്ന് കാണാന്‍ മാത്രം ആഗ്രഹിച്ച പെണ്‍കുട്ടിക്ക് ഒരു സിനിമയില്‍ ഉടനീളം അഭിനയിക്കാനായി എന്നത് വലിയ സന്തോഷമായിരുന്നു എന്ന് അനുസിതാര പറഞ്ഞു.
”മമ്മൂട്ടി ഭയങ്കര സീരിയസ് ആണ് ദേഷ്യപ്പെടും എന്നൊക്കെ എല്ലാവരെയും പോലെ താനും കേട്ടിരുന്നു. ആ ഭയത്തോടെയാണ് സിനിമ സെറ്റിലേക്ക് പോയത്.എന്നാല്‍ സെറ്റിലൊക്കെ താമശ പറയുന്ന മമ്മൂക്കയെ ആണ് കാണാന്‍ കഴിഞ്ഞത്.എല്ലാവരുടെയും മുന്‍പില്‍ വെച്ച് തമാശ പറയുന്ന മമ്മൂക്ക ഒരു കൗതുകമായിരുന്നു. ഡയലോഗ് പറയുന്ന സമയത്ത് അവിടെയും ഇവിടെയും ഒക്കെ നോക്കി നില്‍ക്കുമ്ബോള്‍ ‘എടീ പോത്തേ മര്യാദക്ക് ഡയലോഗ് പറയു’ എന്നൊക്കെയുള്ള വഴക്കുകള്‍ കേട്ടിട്ടുണ്ട്. ‘നമുക്കൊരു ടെന്‍ഷന്‍ വന്നാല്‍ നമമുടെ കൂടെ നില്‍ക്കുന്ന ഒരാളായാണ് മമ്മൂക്കയെ എനിക്ക് തോന്നിയിട്ടുള്ളത് .മമ്മൂക്ക ഒരു പാവമാ’ എന്നും അനുസിതാര പറഞ്ഞു
Post Your Comments