സോഷ്യൽ മീഡിയയിൽ ഏറെ പരിചിതയായ താരമാണ് സിന്ധു കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ ഭാര്യ എന്ന നിലയിലും നടി അഹാന ഉൾപ്പെടെയുള്ള നാല് പെൺകുട്ടികളുടെ അമ്മ എന്ന നിലയിലും തന്റെ റോൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്ന സിന്ധു സോഷ്യൽ മീഡിയയിലെയും സൂപ്പർ മോം ആണ്. മകള്‍ അഹാനയെ പോലെ സോഷ്യല്‍ മീഡിയയിലും നിറസാന്നിദ്ധ്യമായി നില്‍ക്കുന്ന സിന്ധു ഇതാ പുതിയൊരു വിഡിയോയുമായി എത്തുകയാണ്.
സോഷ്യല്‍ മീഡിയ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയുമായാണ് സിന്ധു ഇപ്പോൾ എത്തുന്നത്. ‘ഹൗസ് വൈഫ് എന്ന നിലയില്‍ കുട്ടികള്‍ക്കു വേണ്ടിയാണ് ഞാന്‍ ജീവിതം കൂടുതലും മാറ്റിവച്ചത്. മക്കളുടെ ഏതൊരു ആവശ്യത്തിനും ഞാന്‍ ഉണ്ടായിരുന്നു. അവരുടെ ഒരാവശ്യവും മറ്റൊരു സമയത്തേക്ക് മാറ്റിവച്ചിട്ടില്ല. എന്റെ കുഞ്ഞുങ്ങള്‍ ശരിക്കും ലക്കി ആയിരുന്നു. അവര്‍ക്കായി ഓടിയെത്താന്‍ എപ്പോഴും ഞങ്ങള്‍ ഉണ്ടായിരുന്നു.- സിന്ധു പറയുന്നു.
ജീവിതത്തില്‍ ഏറ്റവും അടുത്ത് നില്‍ക്കുന്നവരുടെ വിയോഗമായിരിക്കും എന്നെ ഏറ്റവും കൂടുതല്‍ പേടിപ്പിക്കുന്നത്. പ്രിയപ്പെട്ട ഒരാളുടെ മരണം എന്നെ വളരെ അധികം വേദനിപ്പിക്കും എന്ന് ഞാന്‍ കരുതുന്നു. ദൈവാനുഗ്രഹത്താല്‍ അങ്ങനെയൊരു വലിയ വേദന ദൈവം എനിക്ക് തന്നിട്ടില്ല എന്നും ഏറ്റവും ഭയപ്പെടുത്തുന്നത് എന്ത് എന്ന ചോദ്യത്തിന് സിന്ധു മറുപടി പറയുന്നു.
Post Your Comments