നടൻ സെയ്ഫ് അലിഖാന് ആദ്യ ഭാര്യ അമൃത സിംഗില്‍ രണ്ട് മക്കളാണ് ,മൂത്ത മക്കളായ സാറയ്ക്കും ഇബ്രഹാമിനും നല്‍കുന്നതിലേറെ സമയവും കരുതലും ഇളവനായ തൈമൂറിന് നല്‍കുന്നതില്‍ കുറ്റബോധം തോന്നുന്നില്ലേ എന്ന ചോദ്യത്തിന് സെയ്ഫ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്.
എന്റെ മൂന്ന് മക്കളെയും താന്‍ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നു എന്നാണ് സെയ്ഫിന്റെ മറുപടി. തൈമൂറിനൊപ്പമാണ് കൂടുതല്‍ സമയം ചെലവഴിക്കുന്നത് എന്നത് ശരിയാണ്. എന്നാല്‍ മൂത്ത മകന്‍ ഇബ്രാഹിമുമായും മകള്‍ സാറയുമായും ഏറെ അടുപ്പത്തില്‍ തന്നെയാണ്. മൂന്ന് മക്കള്‍ക്കും തന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുണ്ടെന്നുമാണ് സെയ്ഫ് വ്യക്തമാക്കുന്നത്. മൂന്നുപേരോടും സ്നേഹം മൂന്ന് തരത്തിലാണ്.
പക്ഷെ, ”സാറയുമായി എന്തെങ്കിലും കാര്യത്തില്‍ വഴക്കുണ്ടായിട്ടുണ്ടെങ്കില്‍ തൈമൂറിന് എന്റെ മനസ്സ് ശാന്തമാക്കാനാവില്ല. ഓരോ തവണയും നിങ്ങള്‍ക്ക് കുഞ്ഞുങ്ങളുണ്ടാകുമ്പോഴും നിങ്ങള്‍ നിങ്ങളുടെ ഹൃദയവും പങ്കുവെയ്ക്കുന്നു. മാത്രമല്ല അവരോരുത്തരും ഓരോ പ്രായക്കാരാണ്. ഓരോ മക്കളുമായും ഓരോ തരത്തിലുള്ള ബന്ധമാണ് വേണ്ടതെന്ന് കരുതുന്നുവെന്നാണ് സെയ്ഫ് അലിഖാൻ പറഞ്ഞത്.
Post Your Comments