റിപ്പബ്ലിക് ടി.വിയുടെ ടെലിവിഷന്‍ റേറ്റിങ് പോയന്റ് (ടി.ആര്.പി) തട്ടിപ്പിൽ ചാനല്‍ റിപ്പോര്‍ട്ടര്‍ പ്രദീപ് ഭണ്ഡാരിക്ക് സമന്‍സ്. റിപ്പബ്ലിക് ടി.വി, ഫക്ത് മറാത്തി, േബാക്സ് സിനിമ ചാനലുകള്‍ തുടങ്ങിയവ ടി.ആര്.പി റേറ്റ് കൃത്രിമമായി വര്‍ധിപ്പിക്കാന്‍ ചാനല്‍ ഉപഭോക്താക്കള്‍ക്ക് കൈക്കൂലി നല്‍കിയെന്ന് കഴിഞ്ഞ ദിവസം മുംബൈ പൊലീസ് കമീഷണര്‍ പരംബീര്‍ സിങ് വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.
ഇതിനു പിന്നാലെ ടി.ആര്.പി നിരീക്ഷണം നടത്തുന്ന ഹന്‍സ് റിസര്‍ച് ഗ്രൂപ് നല്കിയ പരാതിയില്‍ കേസെടുത്ത പൊലീസ് നടി കങ്കണ റണാവത്തിെന്റ ഓഫിസിലെ അനധികൃത നിര്‍മാണം നഗരസഭ പൊളിച്ചുനീക്കുന്നതിനിടെ വാര്‍ത്ത പൊലിപ്പിക്കാന്‍ ആളുകളെ വിളിച്ചുകൂട്ടിയതുമായി ബന്ധപ്പെട്ടാണ് പ്രദീപ് ഭണ്ഡാരിക്ക് സമന്‍സ്. എന്നാൽ നടന് സുശാന്ത് സിങ് രജ്പുതിന് നീതിക്കായി പോരാടിയതിലെ പ്രതികാരമാണ് സമന്‍സെന്ന് പ്രദീപ് ആരോപിച്ചു.
ഹന്‍സ് നല്കിയ പരാതിയില്‍ തങ്ങളുടെ പേരല്ല മറ്റൊരു ചാനലിെന്റ പേരാണുള്ളതെന്ന് റിപ്പബ്ലിക് ടി.വി അധികൃതര്‍ ആരോപിച്ചു. ഹന്‍സ് ഗ്രൂപ്പിെന്റ രണ്ടു മുന്‍ ജീവനക്കാരും ഫക്ത് മറാത്തി ചാനലിെന്റ രണ്ട് ഉടമകളും അറസ്റ്റിൽ ആയിരിക്കുകയാണ്
Post Your Comments