GeneralLatest NewsNEWSTV Shows

ടി.ആര്‍.പി റേറ്റ്​ കൃത്രിമമായി വര്‍ധിപ്പിക്കാന്‍ ​ കൈക്കൂലി നല്‍കി; ചാനലുടമകള്‍ അറസ്​റ്റില്‍

നടി കങ്കണ റണാവത്തി‍െന്‍റ ഓഫിസിലെ അനധികൃത നിര്‍മാണം നഗരസഭ പൊളിച്ചുനീക്കുന്നതിനിടെ വാര്‍ത്ത പൊലിപ്പിക്കാന്‍ ആളുകളെ വിളിച്ചുകൂട്ടി

റിപ്പബ്ലിക്​ ടി.വിയുടെ ടെലിവിഷന്‍ റേറ്റിങ്​ പോയന്‍റ്​ (ടി.ആര്‍.പി) തട്ടിപ്പിൽ ചാനല്‍ റിപ്പോര്‍ട്ടര്‍ പ്രദീപ്​ ഭണ്ഡാരിക്ക്​ സമന്‍സ്.​ റിപ്പബ്ലിക്​ ടി.വി, ഫക്​ത്​ മറാത്തി, േബാക്​സ്​ സിനിമ ചാനലുകള്‍ തുടങ്ങിയവ ടി.ആര്‍.പി റേറ്റ്​ കൃത്രിമമായി വര്‍ധിപ്പിക്കാന്‍ ചാനല്‍ ഉപഭോക്താക്കള്‍ക്ക്​ കൈക്കൂലി നല്‍കിയെന്ന്​ കഴിഞ്ഞ ദിവസം മുംബൈ പൊലീസ്​ കമീഷണര്‍ പരംബീര്‍ സിങ്​ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.

ഇതിനു പിന്നാലെ ടി.ആര്‍.പി​ നിരീക്ഷണം നടത്തുന്ന ഹന്‍സ്​ റിസര്‍ച്​​ ഗ്രൂപ്​​ നല്‍കിയ പരാതിയില്‍ കേസെടുത്ത പൊലീസ്​ നടി കങ്കണ റണാവത്തി‍െന്‍റ ഓഫിസിലെ അനധികൃത നിര്‍മാണം നഗരസഭ പൊളിച്ചുനീക്കുന്നതിനിടെ വാര്‍ത്ത പൊലിപ്പിക്കാന്‍ ആളുകളെ വിളിച്ചുകൂട്ടിയതുമായി ബന്ധപ്പെട്ടാണ്​ പ്രദീപ്​ ഭണ്ഡാരിക്ക്​ സമന്‍സ്. എന്നാൽ നടന്‍ സുശാന്ത്​ സിങ്​ രജ്​പുതിന്​ നീതിക്കായി പോരാടിയതിലെ പ്രതികാരമാണ്​ സമന്‍സെന്ന്​ പ്രദീപ്​ ആരോപിച്ചു.

ഹന്‍സ്​ നല്‍കിയ പരാതിയില്‍ തങ്ങളുടെ പേരല്ല മറ്റൊരു ചാനലി‍െന്‍റ പേരാണുള്ളതെന്ന്​ റിപ്പബ്ലിക്​ ടി.വി അധികൃതര്‍ ആരോപിച്ചു. ഹന്‍സ്​ ഗ്രൂപ്പി‍െന്‍റ രണ്ടു​ മുന്‍ ജീവനക്കാരും ഫക്​ത്​ മറാത്തി ചാനലി‍െന്‍റ രണ്ട്​ ഉടമകളും അറസ്റ്റിൽ ആയിരിക്കുകയാണ്

shortlink

Post Your Comments


Back to top button