വിഖ്യാത ശില്പി കാനായി കുഞ്ഞിരാമന് മലമ്പുഴയില്‍ തീര്‍ത്ത ശില്പം ‘യക്ഷി’ക്ക് മോഡലായ നബീസുമ്മ വിടവാങ്ങി, ലോകപ്രശസ്ത ശില്പത്തിന് മോഡലായെങ്കിലും അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെയാണ് നഫീസ ഓര്‍മയാകുന്നത്.
2019 ൽ ഫെബ്രുവരി-മാര്‍ച്ച് മാസത്തിലാണ് യക്ഷിഗാനം എന്ന പേരില്‍ 12 ദിവസത്തെ പരിപാടി സര്‍ക്കാര്‍ സംഘടിപ്പിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി കലാകാരന്മാരെ കൊണ്ടുവന്നപ്പോഴും കാനായിക്കൊപ്പം രണ്ടുവര്‍ഷം ശില്പ നിര്‍മാണത്തില്‍ സഹായിച്ച അഞ്ചുപേരെ സര്‍ക്കാര്‍ അവഗണിച്ചു. ആഘോഷങ്ങള്‍ നടക്കുമ്പോള്‍ ആശുപത്രിയിലായിരുന്ന നഫീസയെ കാനായി കാണാനെത്തിയത് വലിയ വാര്‍ത്തയായിരുന്നു. സര്‍ക്കാര്‍ മറന്നെങ്കിലും അന്ന് സാംസ്കാരിക സംഘടനകള്‍ നഫീസയെ ആദരിക്കാന്‍ മുന്നോട്ടുവന്നിരുന്നു.
പ്രശസ്തമായ മലമ്പുഴ ഡാമിലെ ഉദ്യാനത്തിലാണ് യക്ഷി സ്ഥിതി ചെയ്യുന്നത്. 30 അടി ഉയരത്തില്‍ നഗ്നയായ യക്ഷി ഇരിക്കുന്നതാണ് ശില്പം. വലുപ്പവും ആകാരഭംഗിയും സൗന്ദര്യവുംകൊണ്ട് യക്ഷി ഏറെ പ്രശസ്തമായി. 1967ല്‍ നിര്‍മാണം തുടങ്ങിയ ശില്പം രണ്ടുവര്‍ഷംകൊണ്ടാണ് കാനായി പൂര്‍ത്തിയാക്കിയത്. കാനായിയെ സഹായിക്കാന്‍ ജലസേചന വകുപ്പ് നിയോഗിച്ച അഞ്ച് ജോലിക്കാരില്‍ ഒരാളായിരുന്നു വിടവാങ്ങിയ നഫീസ.
Post Your Comments