മലയാളത്തിന്റെ പ്രിയതാരമാണ് മഞ്ജു പത്രോസ്.റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ മഞ്ജു മോഹൻലാലിന്റെ കടുത്ത ആരാധികയാണ്. ആഗ്രഹം പോലെ മോഹൻലാലിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിനെക്കുറിച്ചു താരം പങ്കുവയ്ക്കുന്നു ജിബു ജേക്കബ് ഒരുക്കിയ മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്ബോള്‍ എന്ന ചിത്രത്തിലും മഞ്ജു പത്രോസ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
ചിത്രത്തില്‍ സിസിലി എന്ന എല്‍ഡി ക്ലര്‍ക്കിന്റെ വേഷമായിരുന്നു മഞ്ജുവിന്. ഈ ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് മോഹന്‍ലാലിനെ ആദ്യമായി കണ്ട അനുഭവം വ്യക്തമാക്കുകയാണ് മഞ്ജു പത്രോസ്. “ഈ ലോകത്ത് നിന്നും വിട പറയും മുന്‍പ് മോഹന്‍ലാലിനെ നേരിട്ട് കാണണമെന്ന് ആഗ്രഹിച്ച ആളാണ് താന്‍. ഒബ്‌റോണ്‍ മാളില്‍ ലാലേട്ടന്റെ ഒരു സിനിമയുടെ ഷൂട്ടിംഗ് നടന്നപ്പോള്‍ താന്‍ കാണാന്‍ ചെന്നെങ്കിലും മുഖം കാണാന്‍ പറ്റിയില്ല. ലാലേട്ടന്റെ വെള്ള പാന്റിട്ട കാല്‍ മാത്രമെ കണ്ടുള്ളു. അത് കണ്ട് നില്‍ക്കുമ്ബോഴാണ് മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ സംവിധായകന്‍ ജിബു സാര്‍ വിളിച്ചത്. അത് സ്വപ്‌നമാണോ എന്നുവരെ തോന്നിപ്പോയി. അങ്ങനെ ആ ഇടയ്ക്ക് താനും സുനിച്ചേട്ടനും സ്‌കൂട്ടറില്‍ പോകവെ ഒരു അപകടം ഉണ്ടായി. തല, കൈമുട്ട്, കവിള്‍ എന്നിവ കീറിപ്പോയി. ഷൂട്ടിംഗിന് രണ്ടാഴ്ച്ച മാത്രമെ ബാക്കിയുണ്ടായിരുന്നുള്ളു. ലാലേട്ടനൊപ്പമുള്ള അവസരം കൈവിട്ട് പോയെന്ന് തന്നെ ഞാന്‍ വിചാരിച്ചു. കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ പോയി പ്ലാസ്റ്റിക് സര്‍ജറി ചെയ്യുകയും ചെയ്തു. അപ്പോഴേയ്ക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയിരുന്നു. അപകട വിവരം പറഞ്ഞപ്പോള്‍ വന്നുകാണാന്‍ സംവിധായകന്‍ പറഞ്ഞു.
അതുപ്രകാരം കോഴിക്കോട് വന്ന് മേക്കപ്പ് ടെസ്റ്റ് നടത്തിയിരുന്നു. മുഖം നീരുവന്ന് കരുവാളിച്ചിരുന്നു. അതിനനുസരിച്ച് മേക്കപ്പ് ചെയ്ത് കളര്‍ ടോണ്‍ ചെയ്ത് ഷൂട്ടിംഗിന്റെ തലേന്നാണ് ലാലേട്ടനെ നേരില്‍ കണ്ടത്. പേടിച്ച് അടുത്തുചെന്നപ്പോള്‍ അപകടത്തിന്റെ കാര്യമെല്ലാം അദ്ദേഹം തിരക്കി. ഒക്കെ ശരിയാകും, ധൈര്യമായിരിക്കാന്‍ പറഞ്ഞു. കോമ്ബിനേഷന്‍ ഷോട്ടിനിടയില്‍ ചോദിക്കും, സത്യം പറ, കെട്ടിയോന്‍ തന്നെ വണ്ടിയില്‍ നിന്നും തള്ളിയിട്ടതല്ലേ എന്നൊക്കെ.ഷൂട്ടിംഗ് കാലം പെട്ടെന്ന് തീര്‍ന്ന് പോയി. ആ തിരക്കിനിടയില്‍ ലാലേട്ടന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കാനോ ഓട്ടോഗ്രാഫ് വാങ്ങാനോ കഴിഞ്ഞില്ല. അപ്പോഴേയ്ക്കും ലാലേട്ടന്റെ കൈയ്യില്‍ ഉമ്മ കൊടുക്കാന്‍ കഴിഞ്ഞല്ലോ എന്നതാണ് സന്തോഷം. കൈയ്യില്‍ ചുംബിക്കുന്ന സീന്‍ കഴിഞ്ഞപ്പോള്‍ ലാലേട്ടന്‍ പറഞ്ഞു. ”ഇനി ഞാന്‍ ഈ കൈ കഴുകുന്നില്ലെന്ന്.” ലാലേട്ടെന്റെ ആരാധികയായ എനിക്ക് ഇതൊക്കെ വലിയ അംഗീകാരമാണ്.” മഞ്ജു പറയുന്നു
Post Your Comments