BollywoodGeneralLatest NewsNEWS

ഇത് മാനസാന്തരം;ഗ്ളാമർ രംഗം വിടുകയാണെന്നു യുവനടിയുടെ പ്രഖ്യാപനം !!

വിനോദ വ്യവസായം തനിക്ക് എല്ലാ പ്രശസ്തിയും സമ്ബാദ്യവും തന്നുവെന്നും എന്നാല്‍ അത് മാത്രമാവരുത് തന്റെ ലക്ഷ്യമെന്ന് തിരിച്ചറിഞ്ഞു

വെള്ളിവെളിച്ചത്തിൽ ഭാഗ്യതാരമായി മാറാൻ ഏറെനാളായി കഷ്ടപ്പെടുന്ന പലരുമുണ്ട്.  എന്നാൽ  ഇപ്പോൾ സിനിമാ ലോകത്തെ ചർച്ച മതത്തിനു സ്വീകാര്യമല്ലാത്തതിനാൽ സിനിമ   എന്ന ഗ്ളാമറസ് രംഗം ഉപേക്ഷിക്കുന്നുവെന്നു നടി തുറന്നു പറയുന്നു. സിനിമ മോഡലിങ് രം​ഗം ഉപേക്ഷിക്കുകയാണെന്ന വ്യക്തമാക്കിയിരിക്കുകയാണ്  നടി സന ഖാന്‍. മതപരമായ കാരണങ്ങള്‍ പറഞ്ഞാണ് താരം ഗ്ലാമറസ് രം​ഗം ഉപേക്ഷിക്കുന്നത്. ഇന്‍സ്റ്റ​ഗ്രാമില്‍ പങ്കുവെച്ച നീണ്ട കുറിപ്പിലൂടെയായിരുന്നു തീരുമാനം ആരാധകരെ അറിയിച്ചത്. നേരത്തെ നടി സൈറ വസീമും ഇതേ കാരണങ്ങള്‍ പറഞ്ഞ് ബോളിവുഡ് ഉപേക്ഷിച്ചിരുന്നു.

വിനോദ വ്യവസായം തനിക്ക് എല്ലാ പ്രശസ്തിയും സമ്ബാദ്യവും തന്നുവെന്നും എന്നാല്‍ അത് മാത്രമാവരുത് തന്റെ ലക്ഷ്യമെന്ന് തിരിച്ചറിഞ്ഞു എന്നാണ് സന കുറിച്ചത്. സിനിമ രം​ഗം വിടുകയാണെന്ന് അറിയിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ മുന്‍പ് പോസ്റ്റ് ചെയ്തിരുന്ന ​ഫോട്ടോഷൂട്ടുകളും ​ഗ്ലാമറസ് ചിത്രങ്ങളുമെല്ലാം താരം നീക്കം ചെയ്തു.

read also:ഒരേ സമയം രണ്ട് കാമുകന്മാർ, വിവാഹിതയാണെന്ന് പറഞ്ഞിരുന്നില്ല, അവളുടെ ഭര്‍ത്താവ് മെസേജ് അയച്ചപ്പോഴാണ് താന്‍ ഇക്കാര്യം അറിയുന്നത്; നടി പവിത്രയെക്കുറിച്ചു മുൻ കാമുകൻ

സന ഖാന്റെ കുറിപ്പ് ഇങ്ങനെ

ജീവിതത്തിലെ നിര്‍ണായകമായ ഒരു ഘട്ടത്തില്‍ നിന്നാണ് നിങ്ങളോട് ഞാന്‍ സംസാരിക്കുന്നത്. ഏറെ നാളായി ഞാന്‍ സിനിമ മേഖലയിലുണ്ട്. ഇവിടെ എല്ലാവിധ പ്രശസ്തിയും സമ്ബാദ്യവും ആദരവും എനിക്ക് ലഭിച്ചതില്‍ ഞാന്‍ അനു​ഗ്രഹീതയാണ്. എന്നാല്‍, കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി, എനിക്കൊരു തിരിച്ചറിവ് ഉണ്ടായിരിക്കുന്നു: മനുഷ്യന്‍ ഈ ലോകത്തേക്ക് വരുന്നതിന്റെ യഥാര്‍ത്ഥ ലക്ഷ്യം സമ്ബത്തും പ്രശസ്തിയും നേടുക എന്നതാണോ? ദരിദ്രരും നിസ്സഹായരുമായവരുടെ സേവനത്തിനായി അവന്റെ / അവളുടെ ജീവിതം ചെലവഴിക്കേണ്ടത് അവരുടെ കടമയുടെ ഭാഗമല്ലേ? ഏത് നിമിഷവും നമ്മള്‍ മരണപ്പെട്ടേക്കാം എന്ന് അവനോ/അവളോ ചിന്തിക്കേണ്ടതല്ലേ? അവന്‍ / അവള്‍ ഇല്ലാതായാല്‍ എന്ത് സംഭവിക്കും? വളരെക്കാലമായി ഞാന്‍ ഈ രണ്ട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ തേടുകയാണ്, പ്രത്യേകിച്ച്‌ എന്റെ മരണശേഷം എനിക്ക് എന്ത് സംഭവിക്കും എന്ന രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരം.

ഈ ചോദ്യത്തിനുള്ള ഉത്തരം എന്റെ മതത്തില്‍ ഞാന്‍ തിരിഞ്ഞപ്പോള്‍, ലോകത്തിലെ ഈ ജീവിതം യഥാര്‍ത്ഥത്തില്‍ മരണാനന്തര ജീവിതത്തിന്റെ മെച്ചപ്പെടുത്തലിനായിരിക്കണമെന്ന് ഞാന്‍ മനസ്സിലാക്കി. അടിമകള്‍ തന്റെ സ്രഷ്ടാവിന്റെ കല്പനയനുസരിച്ചു ജീവിക്കുകയും സമ്ബത്തും പ്രശസ്തിയും തന്റെ ഏക ലക്ഷ്യമാക്കി മാറ്റാതിരിക്കുകയും ചെയ്താല്‍ നന്നായിരിക്കുമെന്ന് തിരിച്ചറിഞ്ഞു. അതിനാല്‍, ഇന്ന് മുതല്‍, വെള്ളിവെളിച്ചത്തിലെ ജീവിതശൈലിയോട് എന്നെന്നേക്കുമായി വിടപറയാനും മാനവികതയെ സേവിക്കാനും എന്റെ സ്രഷ്ടാവിന്റെ കല്‍പ്പനകള്‍ പാലിച്ച്‌ ജീവിക്കാനും ഞാന്‍ തീരുമാനിച്ചു.

read also:ദ്വയാർഥപ്രയോഗങ്ങളും അശ്ലീല രംഗങ്ങളുമായി ഇരണ്ടാം കുത്ത്; വിവാദമായി ടീസർ

എന്റെ ഈ മാനസാന്തരത്തെ അംഗീകരിക്കാനും എന്റെ സ്രഷ്ടാവിന്റെ കല്‍പ്പനകള്‍ അനുസരിച്ചും മാനവികസേവനത്തിനായും എന്റെ ജീവിതം ചെലവഴിക്കാനുള്ള എന്റെ ദൃഢനിശ്ചയത്തിന് അനുസൃതമായി ജീവിക്കാനുള്ള കഴിവ് എനിക്ക് നല്‍കാന്‍ അള്ളാഹുവിനോട് പ്രാര്‍ഥിക്കാന്‍ എന്റെ എല്ലാ സഹോദരങ്ങളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അവസാനമായി, ഇനി മുതല്‍ സിനിമാ സംബന്ധമായ ജോലിയെക്കുറിച്ച്‌ എന്നോട് കൂടിയാലോചിക്കരുത് എന്ന് എല്ലാ സഹോദരങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.

shortlink

Post Your Comments


Back to top button