മലയാളത്തിന്റെ പ്രിയ സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിത ദാസിനെ മലയാളികൾക്ക് മറക്കാൻ സാധിക്കില്ല. ഇപ്പോഴിത അദ്ദേഹത്തിൻറെ ഓര്‍മ്മകള്‍ പങ്കുവച്ച് മകന്‍ വിജയ് ശങ്കര്‍ ലോഹിതദാസ്. സംവിധായകന്റെ നിരവധി സിനിമകളുടെ ലൊക്കേഷനായിരുന്നു ലക്കിടിയിലെ അമരാവതി എന്ന സ്വന്തം വീട്. അച്ഛന്‍ മരിച്ച ശേഷം 11 വര്‍ഷം ഒഴിഞ്ഞു കിടന്നിരുന്ന ചാരുകസേരയില്‍ പുതിയ ഒരാള്‍ സ്ഥാനം ഉറപ്പിച്ചതിനെ കുറിച്ചാണ് വിജയ് ശങ്കറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് .
വിജയ് ശങ്കറിന്റെ കുറിപ്പ്:
കഴിഞ്ഞ 11 വര്‍ഷമായി അമരാവതിയുടെ പൂമുഖത്തെ ഈ ചാരുകസേര ഒഴിഞ്ഞു കിടക്കുകയാണ്, ആരും ഇതില്‍ ഇരിക്കാറില്ല. ഇവിടെ വരുന്നവര്‍ ചിലര്‍ ഇത് തൊട്ടു നമസ്‌കരിക്കും, പൂക്കള്‍ സമര്‍പ്പിക്കും, അദൃശ്യനായ ആരോ ഒരാള്‍ അതില്‍ ഇരിപ്പുണ്ട് എന്ന വിശ്വാസത്തോടെ കണ്ണെടുക്കാതെ നോക്കി നില്‍ക്കും.
11 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം അധികാരത്തോടെ ഒരാള്‍ അതില്‍ സ്ഥാനം പിടിച്ചു, ഇരിപ്പുറപ്പിച്ചു ഉറക്കസ്ഥലവും ആക്കി മാറ്റി. ലൂമിയുടെ മകന്‍. അവന്‍ അറിയുന്നുണ്ടോ അവന് മുന്നേ അതില്‍ ഇരുന്നത് ആരായിരുന്നു എന്ന്??
Leave a Comment