GeneralLatest NewsMollywoodNEWS

എന്റെ ​ഗര്‍ഭം ഇങ്ങനെ അല്ല!! ​ഗര്‍ഭവിശേഷം അന്വേഷിക്കാന്‍ തുടങ്ങിയതോടെ മറുപടിയുമായി നവ്യ നായര്‍

ആര്‍ യൂ കാരീയിങ് എന്നായിരുന്നു ആരാധകരുടെ കമന്റ്.

സോഷ്യൽ മീഡിയയിൽ സജീവമാണ് മലയാളികളുടെ ഇഷ്ടതാരം നവ്യാ നായർ. പുത്തൻ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കുന്ന നവ്യ ആരാധകരുടെ ചോദ്യങ്ങൾക്കും മറുപടി നൽകാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത് നവ്യ പങ്കുവെച്ച പുതിയ ചിത്രമാണ്. മഞ്ഞ ചുരുദാറിലുള്ള ഒരു മിറര്‍ ഇമേജാണ് താരം പങ്കുവെച്ചത്. ഈ ചിത്രം കണ്ടതോടെ താരം ​ഗര്‍ഭിണിയാണോ എന്നായി ആരാധകരുടെ സംശയം. നിരവധി ആരാധകര്‍ ​ഗര്‍ഭിണിയാണോ എന്ന് ചോദിച്ചതോടെ മറുപടിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് താരം.

read also:ഇടയ്ക്കിടെ ശക്തമായ തലവേദനയും വയറിനു വേദനയും ; കോവിഡ് അനുഭവം പങ്കുവച്ച് ഗൗതമി നായർ

ആര്‍ യൂ കാരീയിങ് എന്നായിരുന്നു ആരാധകരുടെ കമന്റ്. അതിന് രസകരമായ മറുപടിയാണ് താരം നല്‍കിയത്. കാരീയിങ് ഫോണ്‍ എന്നാണ് താരത്തിന്റെ മറുപടി. എന്നാല്‍ കൂടുതല്‍ പേര്‍ മെസേജിലൂടെയും ഫോണ്‍ വിളിച്ചും ​ഗര്‍ഭവിശേഷം അന്വേഷിക്കാന്‍ തുടങ്ങിയതോടെ പോസ്റ്റില്‍ കമന്റിലൂടെ തന്നെ മറുപടി കുറിച്ചു. എല്ലാവരും ഫോണ്‍ ചെയ്ത് ചോദിക്കലായി. ഞാന്‍ ​ഗര്‍ഭിണിയല്ല. എന്റെ ​ഗര്‍ഭം ഇങ്ങനെ അല്ല- എന്നായിരുന്നു താരം കുറിച്ചത്.

https://www.instagram.com/p/CGAB6cugqZJ/?utm_source=ig_embed

shortlink

Related Articles

Post Your Comments


Back to top button