മലയാള സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത താരമാണ് മനേഷ് കൃഷ്ണൻ. സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നതിനു മുൻപ് താൻ കടന്നു പോയ അനുഭവങ്ങൾ പങ്കുവച്ചത് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു. ദുബായിലേക്ക് വീട്ടുകാർ നാടുകടത്തും മുൻപ് ഒളിച്ചോടിയ കഥയാണ് താരം ആനീസ് കിച്ചണിൽ പങ്കെടുത്തപ്പോൾ പറഞ്ഞത്. പദ്മനാഭ സ്വാമിയുടെ മണ്ണായതിരുവനന്തപുരത്തേയ്ക്ക് നാടുവിട്ട താൻ ഗ്ലാമര്‍ പോകരുതെന്നുള്ള കാരണത്താല്‍ എസിയുള്ള സ്ഥലം നോക്കി ജോലി നോക്കിയിരുന്നുവെന്നും താരം പറയുന്നു.
”ജോലിക്കായി ചെന്നപ്പോഴേ വീടു വിട്ട് വന്നതാണെന്ന് അവര്‍ മനസ്സിലാക്കിയതോടെ പറ്റിയ ജോലിയല്ല എന്ന് പറഞ്ഞ് തിരികെ വിടുകയും ചെയ്തിരുന്നു. പിന്നീട് ട്രിവാന്‍ഡ്രത്ത് ഒരു ബാറിലും ജോലി നോക്കുകയും ചെയ്തു.ഒരു ലോഡ്ജില്‍ നിന്നു കൊണ്ടായിരുന്നു ബാറിലേക്ക് ജോലിക്ക് പോയിരുന്നത്. എന്നാല്‍ ജോലി നോക്കി ഒരാഴ്ചയ്ക്ക് ശേഷം കൈയ്യിലെ കാശ് തീര്‍ന്ന് വന്നതോടെ ബാഗൊക്കെയെടുത്ത് നേരെ പോയത് പദ്മനാഭ ക്ഷേത്രത്തിന്റെ അടുത്ത് ആയിരുന്നു. അവിടെ ബാഗ് കൊണ്ടുവെച്ചു. തുടര്‍ന്ന് അവിടെ ചിരട്ട കൊണ്ട് വയലിന് വില്‍ക്കണ ഒരു ചേട്ടന്റെ ഒപ്പം കൂടി. പിന്നീടുള്ള രണ്ട് മാസം അവിടെ കഴിയുകയായിരുന്നു. അന്നൊക്കെ റോഡില്‍ മുണ്ട് വിരിച്ചായിരുന്നു കിടത്തമെല്ലാം. അങ്ങനെ ജീവിതം ഒരുപാട് കടന്ന് പോയി. ആ കാലം എന്ന് പറയുന്നത് പ്രതിസന്ധി ഘട്ടങ്ങളുടെ കാലം തന്നെയായിരുന്നു.” മനേഷ് പറയുന്നു
നെടുമങ്ങാടുള്ള തന്റെ സുഹൃത്തിന്റെ അടുത്തേക്ക് വിളി പോയതോടെയാണ് വീട്ടുകാര്‍ സ്ഥലം അറിഞ്ഞു. പിറ്റേ ദിവസം ആറടി പൊക്കമുള്ള രണ്ട് മനുഷ്യര്‍ വന്ന് എന്നെ പൊക്കിയെടുത്ത് പൊറോട്ടയും മട്ടന്‍ ചാപ്സും വാങ്ങിത്തന്ന് വീട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു. ഇതെല്ലാം ജീവിതത്തില്‍ എന്നും ഓര്‍ത്തുവെക്കാന്‍ കഴിയുന്ന ഒരു അനുഭവമാണ് എന്നും താരം പങ്കുവച്ചു.
Post Your Comments