CinemaLatest NewsNEWS

ജീവിത യാഥാർഥ്യങ്ങളെ സമന്വയിപ്പിച്ച കലാകാരൻ ജിതേഷ് കക്കിടിപ്പുറം; തിരിച്ചറിയാൻ മലയാളികൾ വൈകിപ്പോയ അതുല്യകലാകാരൻ

കാലം തിരിച്ചറിയാൻ വൈകിപ്പോയ കലാകാരനായിരുന്നു പെയിന്റിങ് ജോലിക്കാരനായ ജിതേഷ്

തലമുറകളായി പാടി വരുന്നൊരു ​ഗാനമുണ്ടായിരുന്നു, കൈതോല പായവിരിച്ച് പായേലൊരുപറ നെല്ലുപൊലിച്ച് എന്ന എത്ര പാടിയാലും കേട്ടാലും മടുക്കാത്ത മനോഹര ​ഗാനം. നാടൻ പാട്ട് രം​ഗത്ത് സജീവമായിരുന്ന ജിതേഷ് എഴുതിയതായിരുന്നു കൈതോല എന്ന അതുല്യ ​ഗാനമെന്ന് തിരിച്ചറിഞ്ഞത് ഏറെ വൈകി മാത്രമാണ് . അറുപതിലധികം നാടൻ പാട്ടുകൾ ജിതേഷ് എഴുതിയിട്ടുണ്ട്.

ഒരു ചാനൽ പരിപാടിയിലൂടെയാണ് ജിതേഷാണ് ഈ ​ഗാനത്തിന്റെ രചയിതാവെന്ന് ആദ്യമായി പുറം ലോകമറിഞ്ഞത്. കാലം തിരിച്ചറിയാൻ വൈകിപ്പോയ കലാകാരനായിരുന്നു പെയിന്റിങ് ജോലിക്കാരനായ ജിതേഷ് എന്ന് പറയാം.

പാലോം പാലോം നല്ല നടപ്പാലോം എന്ന ​ഗാനവും വളരെ പ്രശസ്തമാണ്. ആതിരമുത്തനെന്ന നാടൻപാട്ട് സംഘത്തോടൊപ്പമായിരുന്നു ജിതേഷ് കലയുടെ ലോകത്ത് വിരാജിച്ചിരുന്നത്.

നെടുമ്പറമ്പിൽ പരേതരായ താമി- മുണ്ടി ദമ്പതികളുടെ മകനായിട്ടായിരുന്നു ജിതേഷിന്റെ ജനനം. അവിവാഹിതനായിരുന്ന ഈ കലാകാരൻ കരൾ സംബന്ധമായ രോ​ഗത്തെ തുടർന്നായിരുന്നു അന്തരിച്ചത്.

shortlink

Post Your Comments


Back to top button