സിനിമയിൽ ലിപ് ലോക് സീനുകൾ അസാധാരണമല്ലാതായിരിക്കുകയാണ്. എന്നാൽ രേഖയും കമല്‍ ഹസനും രേവതിയും കഥാപാത്രങ്ങളായി എത്തിയ പുന്നഗൈ മന്നനിലെ വിവാദ ചുംബനം വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. രേഖയും കമല്‍ ഹസനും ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങുന്നതിന് തൊട്ടു മുന്‍പുള്ള രംഗമായിരുന്നു അത്. എന്നാല്‍ അങ്ങനെ ഒരു രംഗം തിരക്കഥയില്‍ ഇല്ലായിരുന്നു. കമല്‍ ചുംബിയ്ക്കുന്ന കാര്യം രേഖയോ സംവിധായകനോ അറിഞ്ഞിട്ടുമില്ല. രേഖയുടെ സമ്മതം കൂടാതെ ചുംബിച്ചത് കാരണമായിരുന്നു ആ രംഗം വിവാദമായത്.
read also:കാവ്യയെ തിരഞ്ഞെടുത്തു; എന്നാല്‍ അന്ന് സെലക്ട് ചെയ്യപ്പെടാതെപോയ ഒരാള്‍ ഇന്ന് സൂപ്പര്‍ താരം; കമല്‍
ഈ ചുംബന രംഗത്തെ കുറിച്ച് ചോദിച്ചപ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കാര്യത്തോട് പ്രതികരിക്കാന്‍ താത്പര്യമില്ല എന്നായിരുന്നു രേഖയുടെ മറുപടി. ആ ചുംബന രംഗം എന്റെ സമ്മതം കൂടാതെയാണ് എടുത്തത് എന്നത് സത്യമാണ്. പക്ഷെ സിനിമയെ സംബന്ധിച്ച് അത് വളരെ നന്നായി വന്നു. സത്യത്തില്‍ പുന്നഗൈ മന്നന് എന്ന സിനിമ കാരണം എനിക്ക് തമിഴില്‍ ധാരാളം അവസരങ്ങള്‍ ലഭിയ്ക്കുകയും ചെയ്തു എന്നാണ് രേഖ പറഞ്ഞത്.
കമല്‍ ഹസന് അവതാരകനായി എത്തുന്ന ബിഗ്ഗ് ബോസ് 4 ല്‍ രേഖ ഒരു മത്സരാര്‍ത്ഥിയായി എത്തുമ്പോൾ വീണ്ടും ആ ചുംബന രംഗം വിവാദമാകുന്നു.
Post Your Comments