മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിയ താരമാണ് പ്രദീപ് ചന്ദ്രൻ. ബിഗ് ബോസിലൂടെ കൂടുതൽ ജനകീയനായ പ്രദീപ് ഇപ്പോൾ കുടുംബത്തിലെയും കരിയറിലെയും പുതിയ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ്.
പാടാത്ത പൈങ്കിളി എന്ന ജനപ്രിയ പരമ്പരയിൽ അകാലത്തിൽ വിടപറഞ്ഞ ശബരി അവതരിപ്പിച്ച കഥാപാത്രത്തെ ഇനി അവതരിപ്പിക്കുന്നത് പ്രദീപാണ്. അതിനെക്കുറിച്ചു താരത്തിന്റെ വാക്കുകൾ ഇങ്ങനെ .. ‘‘ശബരിയ്ക്ക് പകരം ഇനി ആ കഥാപാത്രം ഞാനാണ് ചെയ്യുക. അതാണ് കരിയറിൽ ഏറ്റവും പുതിയ വാർത്ത. ശബരി എന്റെ സുഹൃത്തായിരുന്നു. വളരെ നല്ല മനുഷ്യൻ. ശബരിയുടെ മരണം ഒട്ടും പ്രതീക്ഷിക്കാതെ സംഭവിച്ചതിനാൽ വലിയ ഞെട്ടലായി. ഞങ്ങൾ ഒന്നിച്ച് പ്രോഗ്രാംസ് ഒക്കെ ചെയ്തിട്ടുണ്ട്. ഒരുപാട്സാധ്യതകളുണ്ടായിരുന്ന നടനാണ് ശബരി. അകാലത്തിലുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ വലിയ നഷ്ടമാണ്’’.– പ്രദീപ് പറയുന്നു.
കഴിഞ്ഞ ജൂലൈയിലായിരുന്നു പ്രദീപിന്റെ വിവാഹം. കരുനാഗപ്പള്ളി സ്വദേശിനിയും ഇൻഫോസിസിൽ ടെക്നോളജി അനലിസ്റ്റുമായ അനുപമ രാമചന്ദ്രനാണ് പ്രദീപിന്റെ ജീവിതപങ്കാളി.ജീവിതത്തിലെ പുതിയ അതിഥിയ്ക്കായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ പ്രദീപും അനുപമയും. ‘അനു ഇപ്പോൾ രണ്ടു മാസം ഗർഭിണിയാണ്. തൽക്കാലം ഇത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കണ്ട എന്ന തീരുമാനത്തിലായിരുന്നു. കുറച്ചു കൂടി കഴിയട്ടെ എന്നു കരുതി. പക്ഷേ, കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് കൊടുത്ത വിഡിയോ അഭിമുഖത്തിൽ ഞാൻ കാര്യം പറഞ്ഞു. ഇനിയിപ്പോൾ എല്ലാവരും അറിഞ്ഞോട്ടെ എന്നു കരുതി. ജീവിതത്തിലെ പുതിയ സന്തോഷങ്ങൾ ആസ്വദിക്കുകയാണ് ഇപ്പോൾ ഞാൻ… ’’. – പ്രദീപ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു
Post Your Comments