ബാല താരം എന്ന നിലയില്‍ വലിയ വിജയങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള നടി ശാലിനിയ്ക്ക് നായികയുടെ പദവിയിലേക്ക് പ്രമോഷന് ലഭിച്ചപ്പോള്‍ ഒരുപാട് സിനിമകള്‍ മലയാളത്തില്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. ‘നിറ’ത്തിന്റെ തമിഴ് റീമേക്കില്‍ അഭിനയിച്ചിട്ടു സിനിമാ രംഗത്ത് നിന്ന് വിട പറഞ്ഞ ശാലിനിയുടെ മലയാളത്തിലെ ഭാഗ്യ ജോഡി കുഞ്ചാക്കോ ബോബനായിരുന്നു.
ഫാസില്‍ സംവിധാനം ചെയ്ത ‘അനിയത്തിപ്രാവ്’ എന്ന സിനിമ അന്നത്തെ കൗമാര പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായപ്പോള്‍ കുഞ്ചാക്കോ ബോബന്-ശാലിനി ടീം മലയാളി പ്രേക്ഷകര്‍ക്ക് എത്ര കണ്ടാലും മതിവരാത്ത പ്രണയ ജോഡികളായി. ‘അനിയത്തിപ്രാവും’, ‘നിറവും’, ‘നക്ഷത്രത്താരാട്ടും’ ഇവരുടെ ഹിറ്റ് സിനിമകളായി അറിയപ്പെടുന്നുവെങ്കിലും ഇവര്‍ ഒന്നിച്ച ഒരേയൊരു സിനിമ മാത്രമാണ് പരാജയത്തിലേക്ക് വീണു പോയത്.
മലയാളത്തിന്റെ അനുഗ്രഹീത സംവിധായകന് ഹരിഹരന് സംവിധാനം ചെയ്ത ‘പ്രേം പൂജാരി’ എന്ന സിനിമ കുഞ്ചാക്കോ ബോബന് – ശാലിനി ടീമിന്റെ ഒരേയൊരു പരാജയ ചിത്രമാണ്. ഫാസില്‍ സംവിധാനം ചെയ്ത ‘അനിയത്തിപ്രാവും’, കമല്‍ സംവിധാനം ചെയ്ത ‘നിറവും’ മെഗാ വിജയങ്ങളായപ്പോള്‍ ശങ്കര്‍ വാളത്തുംഗല്‍ സംവിധാനം ചെയ്ത ‘നക്ഷത്രത്താരാട്ട്’ ഭേദപ്പെട്ട വിജയം സ്വന്തമാക്കിയിരുന്നു. ‘ഒരു വടക്കന്‍ വീരഗാഥ’യും, ‘കേരളവര്‍മ്മ പഴശ്ശിരാജ’യുമൊക്കെ ചരിത്ര വിജയങ്ങളാക്കി മാറ്റിയ ഹരിഹരന് എന്ന സംവിധായകന് കുഞ്ചാക്കോ ബോബന് ശാലിനി എന്ന ഭാഗ്യ ജോഡിയെ തന്റെ സിനിമയില്‍ പരീക്ഷിച്ചപ്പോള്‍ പരാജയമായിരുന്നു ഫലം.
Post Your Comments