
ട്രാഫിക്, വേട്ട തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ സംവിധായകന്‍ രാജേഷ് പിള്ള വിട വാങ്ങിയിട്ട് നാലുവര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇപ്പോഴിതാ അപ്രതീക്ഷിതമായി വിടപറഞ്ഞുവെങ്കിലും പ്രിയപ്പെട്ട സുഹൃത്തിന് ജന്മദിനാശംസകള്‍ നേരുകയാണ് മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍. “സ്വര്‍ഗ്ഗത്തില്‍ സന്തോഷമായിരിക്കൂ പിള്ളേച്ചാ,” എന്നാണ് ചാക്കോച്ചന്‍ കുറിക്കുന്നത്.
രാജീവ് അഞ്ചലിനൊപ്പം സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്ന രാജേഷ് പിള്ള ‘ഹൃദയത്തില്‍ സൂക്ഷിക്കാന്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു സ്വതന്ത്ര സംവിധായകനായത്. കുഞ്ചാക്കോ ബോബനും മഞ്ജുവാര്യരും അഭിനയിച്ച ‘വേട്ട’യാണ് രാജേഷ് പിള്ളയുടെ അവസാനചിത്രം. ചിത്രം തിയേറ്ററുകളിലെത്തിയതിന്റെ പിറ്റേദിവസമാണ് കരള്‍ രോഗം മൂര്‍ച്ചിച്ചതിനെത്തുടര്‍ന്ന് രാജേഷ് പിള്ള മരണപ്പെട്ടത്.
https://www.instagram.com/p/CGB69zBs_9K/?utm_source=ig_embed
Post Your Comments