CinemaLatest NewsNEWS

യൂട്യൂബർ വിജയ് നായരെ അടിക്കാൻ പോയ ശ്രീലക്ഷ്മി അറയ്ക്കലിന്റെ പോസ്റ്റുകൾ കണ്ട് ഞെട്ടി ജനങ്ങൾ; സ്വന്തമായി യൂട്യൂബ് ചാനലുണ്ടാക്കി അശ്ലീല സംഭാഷണങ്ങളും, ചിത്രങ്ങളും പ്രചരിപ്പിക്കൽ; ശ്രീലക്ഷ്മി അറയ്ക്കലിനെതിരേ സൈബര്‍ പോലീസ് കേസെടുത്തു

തെറ്റായ ലൈംഗിക രീതികളിലേക്കു നയിച്ച്‌ സമൂഹത്തില്‍ അരാജകത്വമുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചതായാണ് പരാതി‌

തന്റെ യൂട്യൂബ് ചാനലിലൂടെ നിരന്തരം അശ്ലീല സംഭാഷണങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചതിന് കണ്ണൂര്‍ സ്വദേശിനി ശ്രീലക്ഷ്മി അറയ്ക്കലിനെതിരേ സൈബര്‍ പോലീസ് കേസെടുത്തു. മെന്‍സ് റൈറ്റ് അസോസിയേഷന്‍ ഭാരവാഹി അഡ്വക്കേറ്റ് നെയ്യാറ്റിന്‍കര നാഗരാജ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. സൈബര്‍ പോലീസ്, കേസിന്‍റെ എഫ്.ഐ.ആര്‍. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കൈമാറി.

ആക്ടിവിസ്റ്റായ ശ്രീലക്ഷ്മി ഒട്ടേറെ യൂട്യൂബ് ചാനലുകളിലൂടെ ലൈംഗിക സംഭാഷണങ്ങള്‍ നടത്തി യുവതലമുറയെ തെറ്റായ ലൈംഗിക രീതികളിലേക്കു നയിച്ച്‌ സമൂഹത്തില്‍ അരാജകത്വമുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചതായാണ് പരാതി‌ ലഭിച്ചിരിക്കുന്നത്.

എന്നാൽ ഇതുവരെയുള്ള ശ്രീലക്ഷ്മിയുടെ യൂട്യൂബ് ചാനലുകള്‍ സംബന്ധിച്ച വിവരങ്ങളും ലിങ്കുകളും പരാതിയോടൊപ്പം നല്‍കിയിട്ടുണ്ട്. അതേസമയം ജാമ്യം ലഭിക്കുന്ന നിസ്സാരവകുപ്പുകള്‍ ചുമത്തിയുള്ള എഫ്.ഐ.ആറാണ് പോലീസ് കോടതിയില്‍ നല്‍കിയിട്ടുള്ളതെന്ന ആക്ഷേപം ശക്തമാണ്.

shortlink

Related Articles

Post Your Comments


Back to top button