CinemaLatest NewsNEWS

ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന്റെ മുമ്പിൽ കാണാം പച്ചക്കറികൾ വിൽക്കുന്ന ബിനു ചേട്ടനെ, പച്ചക്കറികൾ വെള്ളായണി ഭാഗത്തെ വയലിൽ നിന്നുള്ളതാണ്; പോസ്റ്റ് പങ്കുവച്ച് നടി അശ്വതി; കയ്യടിച്ച് സോഷ്യൽ മീഡിയ

തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയ വഴി താരം ആരാധകരെ അറിയിക്കാറുണ്ട്

കേരളത്തിൽ വൻ ഹിറ്റായി മാറിയ അൽഫോൺസാമ്മ, കുങ്കുമപ്പൂവ് തുടങ്ങി ഒട്ടനവധി സീരിയലുകളിലൂടെ മലയാള ടെലിവിഷൻ പ്രേമികളുടെ മനസ്സിൽ ഇടം നേടിയ നടി ആണ് അശ്വതി.

സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ കഥാപാത്രങ്ങളെ മികച്ചതാക്കാൻ ഈ നടിയ്ക്ക് സാധിച്ചിട്ടുണ്ട്.

തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയ വഴി താരം ആരാധകരെ അറിയിക്കാറുണ്ട്. ഇത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധയമായ ഒരു പോസ്റ്റാണ് താരം പങ്കുവച്ചിരിക്കുന്നത്.

ഇന്നലെ രാവിലെ ….ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന്റെ മുമ്പിൽ കണ്ട ഒരു കാഴ്ചയാണ്.. നല്ല നാടൻ പച്ചകറി വിൽക്കാനായി ഒരു ചേട്ടൻ അവിടെ ഇരിക്കുന്നത് കണ്ടൂ. അടുത്ത് പോയി നോക്കിയപ്പോൾ എല്ലാം നല്ല ഫ്രഷ് പച്ചക്കറി അതും മിതമായ വിലയ്ക്ക്..

നമ്മൾ സൂപ്പർ മാർക്കറ്റിലും മറ്റും പോയി വിഷം നിറഞ്ഞ പച്ചക്കറി വാങ്ങുന്നത്തിലും നല്ലത് ഇതുപോലെ ഉള്ള പാവങ്ങളുടെ കൈയിൽ നിന്നും നല്ലത് വാങ്ങുന്നതല്ലെ…

https://www.facebook.com/ActressAswathy/posts/1451620321701341

വിലയും തുച്ഛം.. ചോദിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് ആ ചേട്ടന്റെ പേര് ബിനു എന്നും ഇൗ പച്ചക്കറികൾ വെള്ളായണി ഭാഗത്തെ വയലില് നിന്നും ഉള്ളതാണെനും ചേട്ടൻ ഒരു കൃഷിക്കാരൻ ആണെന്നും പറഞ്ഞു. ക്ഷേത്രത്തിന്റെ മുമ്പിൽ എല്ലാ ദിവസവും രാവിലെ 6 മണി മുതൽ ഏകദേശം 10 മണി വരെ കാണും…

shortlink

Post Your Comments


Back to top button