ബോളിവുഡിനെ പിടിച്ച് കുലുക്കിയ മയക്കുമരുന്ന് കേസില്‍ റിയ ചക്രബര്‍ത്തിയുടെ ജുഡീഷ്യല്‍ കസ്റ്റഡി ഒക്ടോബര്‍ 20 വരെ നീട്ടി, മുംബൈയിലെ പ്രത്യേക കോടതിയാണ് റിയ ചക്രബര്‍ത്തിയുടെയും സഹോദരന് ഷോയിക്കിന്റെയും ജൂഡീഷ്യല്‍ കസ്റ്റഡി നീട്ടിയിരിക്കുന്നത്.
പ്രമുഖ താരങ്ങളടക്കം പ്രതിക്കൂട്ടിലായ ലഹരി മരുന്ന് കേസിൽ അറസ്റ്റിലായ റിയയേയും സഹോദരനെയും ഒക്ടോബര്‍ 6 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു, ഇപ്പോള്‍ പ്രത്യേക കോടതിയാണ് കസ്റ്റഡി രണ്ടാഴ്ച കൂടി നീട്ടിയത്.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിനാണ് റിയയെ എന്‍സിബി അറസ്റ്റ് ചെയ്തത്, റിയ സമര്‍പ്പിച്ച ജാമ്യാപേക്ഷയും പ്രത്യേക കോടതി തള്ളിയിരുന്നു, തുടര്‍ന്ന് ബോംബെ ഹൈക്കോടതിയില്‍ റിയ അപ്പീല്‍ നല്കി. എന്നാല്‍ ജാമ്യാപേക്ഷയില്‍ കോടതി ഇതുവരെ ഉത്തരവ് പുറപ്പെടുവിച്ചില്ല.
Post Your Comments