സ്ത്രീകള്‍ക്കെതിരായ സൈബര്‍ ആക്രമണ പരാതികൾ വർദ്ധിക്കുകയാണ് . ഈ പരാതികളിൽ കേസെടുക്കുന്നത് വൈകിപ്പിച്ചാല്‍ കര്‍ശന നടപടിയെന്ന മുന്നറിയിപ്പുമായി പോലീസ് മേധാവി ലോക്നാഥ് ബെഹ്റ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിൽ പ്രതികരണവുമായി നടന് മുരളി ഗോപി.
”വൈകിയാണെങ്കിലും നല്ലത്. ലിംഗനീതി നിര്‍ബന്ധവും അനിവാര്യവും എന്നതും നേര്. പക്ഷെ, ‘സ്ത്രീകള്‍’ എന്നതിന് പകരം ‘വ്യക്തികള്‍’ എന്ന് പറയുമ്ബോഴാണ് നിയമനിര്‍മ്മാണം സാര്‍വ്വജനികവും സമത്വപൂര്‍ണ്ണവും ആവുന്നത് .” എന്നാണ് മുരളി ഗോപിയുടെ പ്രതികരണം. ബെഹ്റയുടെ നിര്‍ദേശം വാര്‍ത്തയായി നല്കിയ പത്ര കട്ടിങ് കൂടെ ചേര്‍ത്താണ് മുരളി ഗോപിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
Post Your Comments