മുരളി ഗോപി എന്ന കലാകാരന്‍ അഭിനയവും എഴുത്തുമൊക്കെ ഒരു പോലെ ജ്വലിപ്പിച്ച് നിര്‍ത്തുന്ന കലാകാരനാണ്. ഭരത് ഗോപി ഇതിഹാസ നടന്റെ മകന് അഭിനയത്തിലും വേണ്ടത്ര ശ്രദ്ധയുണ്ട്. കഥാപാത്രങ്ങളെ വളരെ ശ്രദ്ധയോടെ തെരഞ്ഞെടുക്കുന്ന മുരളി ഗോപിയുടെ എല്ലാ സിനിമകളും നിലവാരം പുലര്‍ത്തുന്നവയാണ്. അഭിനയത്തിന്റെ കാര്യത്തില്‍ താന്‍ തന്നെ അത്ര ഗൗരവമായി കാണുന്നില്ലെങ്കിലും തന്നിലെ നടന്‍ സിനിമ തെരഞ്ഞെടുക്കുമ്പോള്‍ ഏറെ വ്യത്യസ്ത പുലര്‍ത്തണമെന്ന് ആഗ്രഹിക്കുന്ന അഭിനേതാവാണ് താനെന്ന് മുരളി ഗോപി പറയുന്നു.
അത് പോലെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായിട്ടാണ് താന്‍ തന്റെ അച്ഛനെ കാണുന്നതെന്നും അച്ഛനോളം വലിയ ഒരു മഹാനടനെ താന്‍ വേറെ കണ്ടിട്ടില്ലെന്നും മുരളി ഗോപി പ്രതികരിക്കുന്നു. ‘യവനിക’യിലെ തബലിസ്റ്റ് അയ്യപ്പനും ‘ഗായത്രി ദേവി എന്റെ അമ്മ’ എന്ന സിനിമയിലെ കുടുംബ നാഥനും ഗോപി എന്ന അഭിനയ പ്രതിഭയില്‍ വലിയ വൈവിധ്യം സമ്മാനിക്കുന്നുവെന്നു തന്‍റെ അച്ഛന്റെ കഥാപാത്രങ്ങള്‍ പങ്കുവച്ചു വച്ച് കൊണ്ട് മുരളി ഗോപി പറയുന്നു. തന്നെയും ഭരത് ഗോപിയേയും തമ്മില്‍ താരതമ്യം ചെയ്താല്‍ കാള്‍ ലൂയിസിനൊപ്പം താന്‍ ഓടാന്‍ നിന്നാല്‍ എങ്ങനെയുണ്ടാകും അത് പോലെ ആണെന്നും മുരളി ഗോപി പറയുന്നു.
Post Your Comments